പോർച്ചുഗീസ് പരിശീലകൻ ജോർജ് ജീസസുമായുള്ള വിവാദങ്ങൾക്കിടെ സൗദി പ്രോ ലീഗിൽ അൽ നസറിനായി ഗോളടി തുടർന്ന് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗിന്റെ സമയങ്ങളിൽ പോർച്ചുഗൽ ക്യാമ്പ് വിട്ട റൊണാൾഡോ ക്ലബ്ബിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി മുന്നേറുകയാണ്. അൽ ദിരിയ എഫ്.സിക്കെതിരെയുള്ള മത്സരത്തിലാണ് റെണാൾഡോ ഗോൾ നേടിയത്. റൊണാൾഡോക്ക് പുറമെ സാമു കോസ്റ്റ കിങ്‌സ്‌ലി കോമൻ എന്നിവരും സൗദി വമ്പന്മാർക്കായി ഗോൾ നേടി.
It’s Nassr day indeed 😍🙌 https://t.co/0qNYw86uXu
— AlNassr FC (@AlNassrFC_EN) October 9, 2026
റിയാദിലെ അൽ അവാൽ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ വിജയം. മത്സരം തുടങ്ങി 23ാം മിനിട്ടിൽ തന്നെ റൊണാൾഡോ എതിരാളികളുടെ വലയിൽ പന്തെത്തിച്ചു.അൽ ദിരിയക്കെതിരെയും ഗോൾ നേടിയതോടെ സൗദി ലീഗിൽ നേരിട്ട എല്ലാ ക്ലബ്ബുകൾക്കെതിരെയും റൊണാൾഡോക്ക് സാധിച്ചു.
അൽ വെഹ്ദ, അൽ ഫത്തേഹ്, ദമാക്, അൽ ഷബാബ്, അൽ ഒഖ്ദൂദ്, അൽ ഇത്തിഹാദ്, അൽ ഖലീജ്, അൽ റിയാദ്, അൽ തായ്, അൽ ഫെയ്ഹ, അൽ അഹ്‌ലി, അൽ റാഇദ്, അൽ ഹസെം, അൽ അബ്ഹ, അൽ ഇത്തിഫാഖ്, അൽ ഹിലാൽ, അൽ നജ്മ, അൽ-താവൂൻ, അൽ ഖദീസിയ, അൽ ഖുലൂദ്, അൽ അദാല, അൽ ഒറോബ, നിയോം എസ്.സി, അൽ ദിരിയ എന്നീ 24 ടീമുകൾക്കെതിരെയാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്.

ഈ ഗോളോടെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 980 ആക്കി ഉയർത്താനും റൊണാൾഡോക്ക് സാധിച്ചു. 20 ഗോൾ കൂടി നേടിയ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോക്ക് നടന്നുകയറാൻ സാധിക്കും. റയൽ മാഡ്രിഡിന് വേണ്ടിയാണ് റൊണാൾഡോ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയത്.
പോർച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാൾഡോ നേടിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി 145 ഗോളുകളും ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് വേണ്ടി 101 ഗോളുകളും റൊണാൾഡോ സ്വന്തമാക്കി. തന്റെ ആദ്യ ക്ലബ്ബായ സ്പോർട്ടിങ് സി.പിക്ക് വേണ്ടി അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ അൽ നസറിന് വേണ്ടി 133 ഗോളുകളും സ്വന്തമാക്കിയാണ് കുതിക്കുന്നത്.
അതേസമയം സൗദി ലീഗിൽ നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും ആറ് ജയവും ഓരോ വീതം വിജയവും തോൽവിയുമായി രണ്ടാം സ്ഥാനത്താണ് അൽ നസർ. ഒക്ടോബർ 12നാണ് റൊണാൾഡോയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നെഫ്ട്ച്ചി ഫെർഗനയാണ് ടീമിന്റെ എതിരാളികൾ.
Content Highlight: Cristiano Ronaldo create a new record in Saudi pro league
