മോളിവുഡിലെ ഏറ്റവും വലിയ ബ്രാന്‍ഡ് സംവിധായകനായ അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാച്ച്ലര് പാര്‍ട്ടി ഡ്യൂ. കരിയറില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള സിനിമക്ക് 14 വര്‍ഷത്തിന് ശേഷം സ്പിരിച്വല്‍ സീക്വലൊരുക്കിയ അമല്‍ നീരദിന് കൈ പൊള്ളി. അനൗണ്‍സ്മെന്റ് സമയത്തുണ്ടായിരുന്ന ഹൈപ്പ് പിന്നീട് നിലനിര്‍ത്താന്‍ സാധിക്കാത്ത ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.
റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് വെറും അഞ്ച് കോടി മാത്രമാണ് ബാച്ച്ലര് പാര്‍ട്ടിക്ക് നേടാനായത്. അമല്‍ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ഈ ചിത്രം മാറുമെന്നാണ് ബോക്സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും വലിയ പരാജയമായി ബാച്ച്ലര് പാര്‍ട്ടി ഡ്യൂ മാറിയിരിക്കുകയാണ്.

ബാച്ച്ലര് പാര്‍ട്ടി ഡ്യൂ Photo: IMDb
2012ല്‍ റിലീസായ ബാച്ച്ലര് പാര്‍ട്ടിയും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ആദ്യഭാഗവും രണ്ടാം ഭാഗവും ബോക്സ് ഓഫീസില്‍ പരാജയമായെന്ന അപൂര്‍വ റെക്കോഡ് ബാച്ച്ലര് പാര്‍ട്ടിയുടെ പേരിലായിരിക്കുകയാണ്. വലിയ ബജറ്റിലും താരനിരയിലും ഒരുങ്ങിയ ബാച്ച്ലര് പാര്‍ട്ടി ഡ്യൂ ആദ്യദിനം വെറും രണ്ടരക്കോടി മാത്രമായിരുന്നു നേടിയത്.
ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞ് വരികയും ചെയ്തു. രണ്ടാം ദിവസം 60 ലക്ഷവും മൂന്നാം ദിവസം 45 ലക്ഷവുമാണ് നേടിയത്. ഞായറാഴ്ചയില്‍ പോലും ബോക്സ് ഓഫീസില്‍ തിളങ്ങാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. വെറും 33 ലക്ഷമായിരുന്നു ആദ്യ ഞായറാഴ്ചയില്‍ ചിത്രം നേടിയത്. തിങ്കളാഴ്ചയാകട്ടെ വെറും ഒമ്പത് ലക്ഷമേ ചിത്രത്തിന് ലഭിച്ചുള്ളൂ.

ബാച്ച്ലര് പാര്‍ട്ടി ഡ്യൂ Photo: Screen grab/ Amal Neerad Productions
ആദ്യ വീക്കെന്‍ഡില്‍ തന്നെ വാഷൗട്ടിന്റെ വക്കിലെത്തി നില്‍ക്കുകയാണ് ബാച്ച്ലര് പാര്‍ട്ടി ഡ്യൂ. അമല്‍ നീരദ് എന്ന സംവിധായകനില്‍ നിന്ന് ഇത്രയും മോശം സിനിമ പ്രതീക്ഷിച്ചില്ലെന്നാണ് പലരുടെയും കമന്റുകള്‍. എല്ലാ സിനിമകളിലും കൊച്ചിയും മൂന്നാര്‍, തൊടുപുഴ ഭാഗങ്ങളും മാത്രം ലൊക്കേഷനായി വരുന്നതും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.
കരിയറില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ കാസ്റ്റിങ്ങില്‍ ശ്രദ്ധിക്കണമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. നസ്ലെന്, ചന്തു സലിംകുമാര്‍ എന്നിവരുടെ പ്രകടനം ഒട്ടും കണ്വിന്സിങ്ങായിരുന്നില്ലെന്നും യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നാത്ത സ്ക്രിപ്റ്റായിരുന്നെന്നും കമന്റുകളുണ്ട്. ആദ്യഭാഗത്തെപ്പോലെ 10 വര്‍ഷം കഴിഞ്ഞ് ബാച്ച്ലര് പാര്‍ട്ടി ഡ്യൂവിന് കള്‍ട്ട് സ്റ്റാറ്റസ് ലഭിച്ചേക്കുമെന്നും ചിലര്‍ പ്രവചിക്കുന്നു.
Content Highlight: Bachelor Party D’eux collected just six crores from Box Office
