ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ്.
നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പോസ്റ്റുകള്‍ പങ്കുവെച്ചവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ദല്‍ഹി പൊലീസ് പറഞ്ഞു. പോസ്റ്റുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
സി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സൂക്ഷമമായി നീരീക്ഷിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മോദിക്കെതിരായി പല തരത്തിലുള്ള പോസ്റ്റുകളും ട്രോളുകളും എല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ദല്‍ഹി പൊലീസിന്റെ നടപടി.
അതേസമയം മുപ്പത്തിയാറ് ദിവസത്തെ സി.ജെ.പി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ദല്‍ഹി പൊലീസിന്റെ പുതിയ നീക്കം.
Content Highlight: CJP Protest: Social media posts against Modi must be removed; Delhi Police issues directive to platforms.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.