എഡിറ്റര്‍
എഡിറ്റര്‍
ചൈന തകരാതിരിക്കാന്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം; അഴിമതി വിരുദ്ധ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി യാങ് ഷിയോഡു
എഡിറ്റര്‍
Wednesday 15th November 2017 10:40pm

 

ബീജിംഗ്: റഷ്യയെപ്പോലെ തകരാതിരിക്കാന്‍ ചൈനയും അഴിമതിക്കെതിരെ ശക്തമായി പോരാടണമെന്ന് മന്ത്രിയും അഴിമതി വിരുദ്ധ വിഭാഗംഡെപ്യൂട്ടി സെക്രട്ടറിയുമായ യാങ് ഷിയോഡു. ഔദ്യോഗിക ദിനപത്രത്തിലെ മുഖപ്രസംഗത്തിലാണ് യാങ് ഇക്കാര്യം പറഞ്ഞത്.

മുന്‍ ഭരണാധികാരികളെ രൂക്ഷമായി വിമര്‍ശിക്കുന്ന തരത്തിലാണ് മുഖപ്രസംഗം ‘മുന്‍കാലങ്ങളില്‍ അഴിമതിയെ വളരാന്‍ അനുവദിച്ചത് പാര്‍ട്ടി നേതൃത്വത്തെ പോലും ദുര്‍ബലമാക്കി. ഇത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചുവന്ന രാജ്യത്തിന്റെ നിറം മാറിപ്പോകും’ യാങ് പറഞ്ഞു.


Also Read: ‘ഞാനാണിവിടെ അധികാരി’; ഈജിപ്ത്- സുഡാന്‍ ബോര്‍ഡറില്‍ അവകാശികളില്ലാതെ കിടന്ന സ്ഥലത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍


പ്രധാനമന്ത്രി ഷി ജിന്‍പിങിന്റെ അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നാണ് ഷിയോഡുവിന്റെ മുഖപ്രസംഗത്തിലൂടെ മനസ്സിലാകുന്നത്. കഴിഞ്ഞ മാസം നടന്ന പുനഃസംഘടനയിലാണ് യാങ് അഴിമതി വിരുദ്ധ വിഭാഗംഡെപ്യൂട്ടി സെക്രട്ടറിയാകുന്നത്. ഷി ജിന്‍പിങ്ങിന്റെ അഴിമതി വിരുദ്ധനടപടികള്‍ വിപ്ലവകരമാണെന്നും യാങ് മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1990 ലെസോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാങ് ക്വിഷാനായിരുന്നു മുന്നെ ചൈനയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍.ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡൈലിയിലെ മുഖപ്രസംഗത്തിലാണ് യാങിന്റെ വിമര്‍ശനം.

Advertisement