[] കാസര്‍ഗോഡ്: ഒരു കുട്ടിക്ക് 2 ലക്ഷം രൂപ വീതം രണ്ട് മക്കളെ വില്‍പന നടത്തിയ സംഭവത്തില്‍ ഇടനിലക്കാരായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ അറിവോടെയായിരുന്നു വില്‍പന. ഇയാള്‍ക്ക് രണ്ട് ഭാര്യമാരിലായി 11 മക്കളുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സൗത്ത് നിവാസിയായ സുലൈമാനാണ് ഒന്നര വയസ്സുള്ള പെണ്‍കുട്ടിയേയും 6 മാസം പ്രായമുള്ള ആണ്‍കുട്ടിയേയുമാണ് വില്‍പന നടത്തിയത്. ഒരു കുട്ടിക്ക് 2 ലക്ഷം രൂപ നിശ്ചയിച്ച് മംഗലാപുരത്തെ ഒരു അഭിഭാഷക മുഖേനയായിരുന്നു വില്‍പന.

ഇടനിലക്കാരെ അറസ്റ്റ് ചെയ്യുകയും മാതാപിതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും വില്‍പന നടത്തിയ 2 കുട്ടികളെയും അഭിഭാഷകയെയും ഇതേവരെ കണ്ടെത്താന്‍ പോലീസിനു  കഴിഞ്ഞിട്ടില്ല. ഇവരെ തിരഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് മംഗലാപുരത്താണുള്ളത്.

പാറപ്പള്ളി ബഷീര്‍, റഷീദ്, ഇസ്മായില്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാര്‍.