വെറും രണ്ട് സിനിമകള്‍ കൊണ്ട് മലയാളസിനിമയില്‍ സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് ചിദംബരം. ആദ്യചിത്രമായ ജാന്‍ ഏ മന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ഭാഷാതിര്‍ത്തികള്‍ കടന്ന് വലിയ ചര്‍ച്ചയായി. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റി. 200 കോടി ക്ലബ്ബില്‍ കയറുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു.
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ബാലന്‍. സൂപ്പര്‍താരങ്ങളാരുമില്ലാതെ ഒരുക്കിയ ബാലന്റെ ട്രെയ്‌ലര്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായി. അടുത്തിടെ മോഹന്‍ലാലിനെ നായകനാക്കി ചിദംബരം ഒരു പ്രൊജക്ട് ഒരുക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു റൂമറുകള്‍.
ചിദംബരം Photo: Screen grab/ Media One
ഇതിനെ ശരിവെക്കുന്ന തരത്തില്‍ ചിദംബരത്തിന്റെ അച്ഛന്‍ സുരേഷ് പൊതുവാള്‍ ഫേസ്ബുക്കില്‍ പോസ്റ്റും പങ്കുവെച്ചു. മോഹന്‍ലാലുമായുള്ള പ്രൊജക്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു സുരേഷ് പൊതുവാളിന്റെ പോസ്റ്റില്‍. ഇപ്പോഴിതാ മോഹന്‍ലാലും താനും തമ്മില്‍ അങ്ങനെയൊരു പ്രൊജക്ട് ഇല്ലെന്ന് പറയുകയാണ് ചിദംബരം. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അച്ഛന്‍ എന്തിനാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നറിയില്ല. അത് അച്ഛനോട് തന്നെ ചോദിക്കണം. സത്യം പറഞ്ഞാല്‍ ലാലേട്ടനൊപ്പം പടം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതൊരു നല്ല സിനിമയാകണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ, ആ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാത്തതാണ്. അങ്ങനത്തെ ഒരു ഡിസ്‌കഷനൊന്നും നടന്നിട്ടില്ല. അപ്പൊ പിന്നെ അതിനെപ്പറ്റി സംസാരിക്കേണ്ട കാര്യമില്ല.
ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും അച്ഛന്‍ ആ പോസ്റ്റ് ഇട്ടത്. ലാലേട്ടനെ ഒന്നുരണ്ടു വട്ടം കണ്ടിട്ടുണ്ടെന്നല്ലാതെ ഇതുവരെ സംസാരിച്ചിട്ടില്ല. മമ്മൂക്കയുമായി സംസാരിച്ചിട്ടുണ്ട്. ആരാണ് ആ റൂമര്‍ പറഞ്ഞുപരത്തിയതെന്ന് അറിയില്ല. ലാലേട്ടനൊപ്പം പടം ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്. അവസരം കിട്ടിയാല്‍ ഉറപ്പായും ചെയ്തിരിക്കും,’ ചിദംബരം പറയുന്നു.
ഈ വര്‍ഷം പലരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാലന്‍. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ സാധാരണ ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്ന് കരുതിയവരെ ഞെട്ടിക്കുന്ന ട്രെയ്‌ലറായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പുതുമുഖതാരം ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഗിരീഷ് എ.ഡി, ജീന്‍ പോള്‍ ലാല്‍, ബീന ആന്റണി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ജിത്തു മാധവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം ജൂണ്‍ 19ന് തിയേറ്ററുകളിലെത്തും.
Content Highlight: Chidamabram reacts to the rumor that he is working with Mohanlal