ആലിംഗനം നിരസിച്ചിട്ടും നിയുക്ത എം.എല്‍.എ ബിന്ദു കൃഷ്ണയോട് അപമര്യാദയായി പെരുമാറി ചെറിയാന്‍ ഫിലിപ്പ്
Kerala
ആലിംഗനം നിരസിച്ചിട്ടും നിയുക്ത എം.എല്‍.എ ബിന്ദു കൃഷ്ണയോട് അപമര്യാദയായി പെരുമാറി ചെറിയാന്‍ ഫിലിപ്പ്
നിഷാന. വി.വി
Thursday, 7th May 2026, 1:43 pm

തിരുവനന്തപുരം: നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ നിയുക്ത എം.എല്‍.എ ബിന്ദു കൃഷ്ണ ആലിംഗനം നിരസിച്ചിട്ടും അപമര്യാദയായി പെരുമാറി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള ചര്‍ച്ചകള്‍ക്കായി എത്തിയതായിരുന്നു ബിന്ദു കൃഷ്ണ.

ഹസ്തദാനം നല്‍കിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ചെറിയാന്‍ ഫിലിപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കോണ്‍ഗ്രസില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സത്രീകളെക്കുറിച്ച് അസ്ലീലം നിറഞ്ഞ കമന്റ് രേഖപ്പെടുത്തിയിട്ടുളള വ്യക്തിയായിരുന്നു ചെറിയാന്‍ ഫിലിപ്പ് എന്നതടക്കമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

വീട്ടിലായാലും പൊതുമണ്ഡലത്തിലായാലും സ്ത്രീകള്‍ മര്യാദ അര്‍ഹിക്കുന്നുണ്ടെന്നും അത് മനസിലാക്കാനുളള കേവല ബുദ്ധിപോലുമില്ലാത്ത കുറെയാളുകള്‍ മതിയാവും രാഷ്ട്രീയത്തിന്റെ അന്തസ് കളയാനെന്ന് ഫര്‍സാന അലിയെന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Content Highlight: Cherian Philip behaved rudely with appointed MLA Bindu Krishna despite her refusing a hug

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.