ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് സംസ്ഥാന ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍. ചെങ്ങന്നൂരില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
എല്‍.ഡി.എഫ് ഭരണത്തെ കുറിച്ച് ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് നല്ല അഭിപ്രായമാണുള്ളതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം മനസിലാക്കിയ ജനങ്ങള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Also Read സുരക്ഷാ പരിശോധനയുടെ ഭാഗമായി വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് അലഹബാദ് ബി.ജെ.പി എം.എല്‍.എ; വീഡിയോ
കെ.എം മാണിയുടെ വോട്ട് ലഭിച്ചില്ലേലും ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കുമെന്നും വി.എസ് വ്യക്തമാക്കി. മേയ് 28നാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം 31ന് വോട്ടെണ്ണല്‍ നടക്കും.
കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.
