തിരുവനന്തപുരം: സ്വകാര്യവ്യക്തി അറേഞ്ച് ചെയ്ത വാഹനത്തിലാണ് യാത്ര ചെയ്തതെന്നും അതാരുടേതാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് വിമാനം ആരുടേതാണെന്ന് വെളിപ്പെടുത്തണമെന്നാണ്. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ വിമാനത്തിലും സ്വകാര്യ ഹെലികോപ്ടറിലുമായി നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്തിട്ടുണ്ടോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.
വിമാനം മലയാളിയായ ഒരാള്‍ അറേഞ്ച് ചെയ്ത് തന്നതാണെന്നും എന്തിനാണ് വെറുതെ അവരുടെ പേരുകള്‍ വലിച്ചിഴക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ആവശ്യമെങ്കില്‍ താന്‍ ഇനിയും പോകുമെന്നും അദ്ദേഹം പറഞ്ഞു
ഇതിനുമുന്‍പ് മുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള ആളുകള്‍ ഇതുപോലെ യാത്രചെയ്തിട്ടുണ്ട്. അതിലൊരു തെറ്റും കാണുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
”ആദ്യം സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും എന്നാണ് വാര്‍ത്ത വന്നത്. അതങ്ങനെയല്ല എന്ന് പുറത്തുവന്നപ്പോള്‍ സ്വകാര്യവ്യക്തിയെന്നായി. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും ഔദ്യോഗിക വിമാനത്തില്‍ അല്ലാതെ സ്വകാര്യ ഹെലികോപ്ടറുകളിലും വിമാനത്തിലും സഞ്ചരിക്കാറുണ്ട്”, മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Chief MInister VD Satheesan says there is nothing wrong in using private planes and every Chief Minister before him has done that.
