കൊച്ചി: സംഗീതാചാര്യന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമായുകുന്നു. സംവിധായകനും സംഗീത സംവിധായകനുമായ വിജിത്താണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്.

നടന്‍ മോഹന്‍ലാല്‍ ആയിരിക്കും ചെമ്പൈയുടെ വേഷം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.

പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ് വിജിത്. മുന്തിരി മൊഞ്ചന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷമാണ് വിജിത് ചെമ്പൈയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന്റെ പി.ആര്‍.ഒ, പി.ആര്‍ സുമേരന്‍ ആണ്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

Doolnews Video