എഡിറ്റര്‍
എഡിറ്റര്‍
ഹണി ട്രാപ്പ്: മംഗളം ചാനല്‍ മേധാവിയടക്കം ഒമ്പതു പേര്‍ക്കെതിരെ കേസെടുത്തു
എഡിറ്റര്‍
Friday 31st March 2017 11:26am

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന് ആരോപിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തു വിട്ട മംഗളം ചാനലിനെതിരെ കേസെടുത്തു. പ്രത്യേക അന്വഷണ സംഘമാണ് ചാനലിനെതിരെ കേസെടുത്തത്.

ഫോണ്‍ കെണിയ്ക്കു പിന്നില്‍ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനായിരുന്നുവെന്നും ചാനലിന്റെ വനിതാ റിപ്പോര്‍ട്ടായിരുന്നു മുന്‍ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നതെന്നും ഇന്നലെ ചാനല്‍ സി.ഇ.ഒ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ചാനലിനെതിരെ കേസെടുത്തത്.

ചാനല്‍ മേധാവിയടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


Also Read: ‘ചെയ്യാത്ത തെറ്റിന് ശിക്ഷ എന്തിന്? ‘ സര്‍ക്കാര്‍ ശശീന്ദ്രനെ തിരിച്ചുവിളിക്കണമെന്ന് ടി. പാര്‍വ്വതി


നേരത്തെ, സി.ഇ.ഒ അജിത് കുമാറിന്റെ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും രണ്ട് പേര്‍ രാജി വയ്ക്കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി എഡിറ്റര്‍ എം.എം. രാഗേഷ്, വയനാട് റിപ്പോര്‍ട്ട് ദീപക് മലയമ്മ എന്നിവരായിരുന്നു രാജി വച്ചത്. ചാനല്‍ സി.ഇ.ഒയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇരുവരും രാജി വച്ചതും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

Advertisement