mallika sh

[] ഹൈദരാബാദ്: ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ബോളിവുഡ് ഗ്ലാമര്‍ താരം മല്ലികാ ഷെരാവത്തിനെതിരെ പോലീസ് കേസ്.

തന്റെ പുതിയ ചിത്രമായ ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ പോസ്റ്ററിലാണ് ത്രിവര്‍ണ പതാക പുതച്ചുകൊണ്ട് മല്ലിക പ്രത്യക്ഷപ്പെട്ടത്. ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് നടിയുടെ വസ്ത്രധാരണം എന്ന പരാതിയിലാണ് കേസ്.

ദേശീയ പതാക ധരിച്ച് ചുവപ്പ് ബീക്കണ്‍ ലൈറ്റുള്ള കാറിന് മുകളില്‍ മല്ലിക ഇരിക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്.വ്യവസായികളായ അബ്ദുല്‍ ഖാദിര്‍ മുക്രമിന്റെയും സമിയുദ്ദീന്റെയും പരാതിയിലാണ് ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുന്നത്.