ബാലതാരമായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണിയിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച മീനാക്ഷി മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കയുണ്ടായി.

അസാമാന്യ പ്രതിഭയെന്ന് ആരാധകര്‍ വിലയിരുത്തിയ മീനാക്ഷി ഇപ്പോള്‍ മറ്റൊരു വിവാദത്തില്‍പ്പെട്ടിരിക്കയാണ്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ചിത്രീകരിച്ച വീഡിയോയാണ് വിവാദത്തിന് പുറകില്‍.


ALSO READ:‘ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്, അതാണ് ലംബോര്‍ഗിനി വിഷയം’


പന്ത്രണ്ട് വയസ്സുമാത്രം പ്രായമുള്ള താരം തനിയെ കാറോടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ സംഭവം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരിക്കയാണ്.

റബ്ബര്‍തോട്ടത്തിലൂടെ തനിയെ കാറോടിച്ചു വന്ന താരം മോഹന്‍ലാല്‍ സ്റ്റാലില്‍ ഡയലോഗ് പറയുന്നതാണ് വീഡിയോ. മോഹന്‍ലാല്‍ ചിത്രമായ രാജാവിന്റെ മകന്‍ ചിത്രത്തിലെ കാറാണ് താന്‍ ഓടിക്കുന്നതെന്നുമാണ് മീനാക്ഷി വീഡിയോയിലൂടെ പറയുന്നത്.


ഹിറ്റാകുമെന്ന് കരുതിയ വീഡിയോ കാരണം നിരവധി വിമര്‍ശനങ്ങളാണ് മീനാക്ഷിക്കുനേരേയുണ്ടായത്. സമൂഹത്തില്‍ ആരാധകരുള്ള താരങ്ങള്‍ ഇത്തരത്തില്‍ നിയമം ലംഘിക്കുന്നത് ശരിയായില്ല. ഇത് നിയമലംഘനമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിച്ചു.

അതേസമയം താന്‍ ഇതിനുമുമ്പ് ബൈക്കോടിച്ചിട്ടുണ്ടെന്നും, ഇപ്പോല്‍ കാര്‍ ഓടിച്ചത് വാഹനങ്ങല്‍ ഇല്ലാത്ത സ്ഥലത്താണെന്നുമാണ് മീനാക്ഷി പറഞ്ഞത്. നിയമം ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല ഇത് ചെയ്തത്.

മുമ്പ് വണ്ടിയോടിച്ചപ്പോള്‍ പിടികൂടാത്ത പൊലീസ് ഇതിന് തന്നെ പിടിക്കില്ലെന്നാണ് മീനാക്ഷി പറഞ്ഞത്. എന്നാല്‍ താരത്തിന്റെ ഈ നടപടി ശരിയായില്ലെന്നും റോഡ് നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ആരാധകര്‍ വിമര്‍ശിക്കുകയായിരുന്നു.