ബെംഗളൂരു: നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ സിലിക്കോണ്‍ സിറ്റിയിലാണ് സംഭവം.

സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ മുരുഗനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജീവന്‍ഭീമാനഗര്‍ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ യുവതി ടാക്‌സി വിളിച്ചിരുന്നു.

ഈ ടാക്‌സിയില്‍ യാത്ര ചെയ്യവേയാണ് വിജനമായ സ്ഥലത്ത് വെച്ച ഡ്രൈവര്‍ യുവതിയെ ആക്രമിച്ചത്.

ബലാത്സംഗത്തിന് ശേഷം യുവതിയെ ഇയാള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

മുരുഗനെ ചോദ്യം ചെയ്ത് വരികയാണ്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Cab Driver rape women