മലപ്പുറം: ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. താല്‍ക്കാലിക ജീവനക്കാരനായ രാമകൃഷ്ണന്‍ ആണ് ആത്മഹത്യ ചെയ്തത്. വണ്ടൂര്‍ സ്വദേശിയാണ് ഇദ്ദേഹം. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലാണ് സംഭവം.

നിലമ്പൂര്‍ ഓഫീസില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. പത്ത് മാസമായി ഇദ്ദേഹത്തിന് ശമ്പളം കിട്ടിയിരുന്നില്ല. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെപത്ത് മാസമായി ശമ്പളമില്ല: ന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ബി.എസ്.എന്‍.എല്‍ ഓഫീസില്‍ കഴിഞ്ഞ 130 ദിവസമായി ജീവനക്കാര്‍ സമരം നടത്തി വരികയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ