ഹൈദരാബാദ്: 44 ദിവസത്തെ ചിത്രീകരണത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി എന്ന ചിത്രം പൂര്‍ത്തിയായി.

ചിത്രം പാക്കപ്പ് ചെയ്ത വിവരം പൃഥ്വി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ക്യാമറക്ക് മുന്‍പില്‍ ഇത്ര രസകരമായി ലാലേട്ടനെ കാണുന്നത് തന്നെ വളരെ സന്തോഷം പകരുന്നതായിരുന്നുവെന്ന് പറഞ്ഞ പൃഥ്വി മോഹന്‍ലാലിന് നന്ദിയും പറഞ്ഞു.

തന്നെ ഇത്രയേറെ വിശ്വസിച്ച ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജ് നന്ദി പറഞ്ഞു. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വിയുടെ പോസ്റ്റിന് താഴേ രസകരമായ കമന്റുമായി സുപ്രിയയുമെത്തി.

ഡാഡയ്ക്ക് തിരികെ വീട്ടിലെത്തുവാന്‍ സമയമായി എന്നായിരുന്നു സുപ്രിയ കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.

മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്.

Bro daddy Malayalam Movie Packup; Supriya with an interesting comment in Prithviraj Insta post