അയാളൊരു സാധുമനുഷ്യനാണ്, ബി.ജെ.പിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ആവശ്യമില്ല; സുരേഷ് ഗോപിയെ കുറിച്ച് ഇന്നസെന്റ്
Entertainment news
അയാളൊരു സാധുമനുഷ്യനാണ്, ബി.ജെ.പിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ആവശ്യമില്ല; സുരേഷ് ഗോപിയെ കുറിച്ച് ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th September 2021, 6:51 pm

കൊച്ചി: മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തുകയും എം.പിയാവുകയും ചെയ്ത രണ്ട് പേരായിരുന്നു നടന്മാരായ സുരേഷ് ഗോപിയും ഇന്നസെന്റും. ഒരാള്‍ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായപ്പോള്‍ മറ്റൊരാള്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.

അതേസമയം താരസംഘടനയായ അമ്മയോട് സുരേഷ് ഗോപി പിണങ്ങിയിരുന്നു. ഇത് എന്തിനാണെന്ന് തുറന്നുപറയുകയാണ് അമ്മയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ്.

ബിഹൈന്‍ഡ് വുഡ് യൂട്യൂബ് ചാനലിന് വേണ്ടി സംവിധായകന്‍ മേജര്‍ രവി നടത്തിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം തുറന്നുപറഞ്ഞത്. സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണെന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിന് അപ്പുറത്ത് ബി.ജെ.പിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ആവശ്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

അയാള് വളരെ ക്ലീന്‍ കക്ഷിയാണ്. ഒരിക്കല്‍ സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. പക്ഷേ അതിന് ശേഷം ഒരു മീറ്റിംഗില്‍ നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി. പിന്നീട് സുരേഷ് സ്വന്തം കൈയ്യില്‍ നിന്ന് ഈ കാശ് എടുത്ത് അമ്മയില്‍ നല്‍കിയെന്നും ഇന്നസെന്റ് പറഞ്ഞു.

തനിക്ക് ഇക്കാര്യം അറിയാം. തുടര്‍ന്ന് താന്‍ പ്രസിഡന്റ് ആയപ്പോള്‍ സുരേഷ് ഗോപിയോട് ഈ തുക തിരികെ വാങ്ങണമെന്ന് പറഞ്ഞു. എന്നാല്‍ അത് മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കാനായിരുന്നു സുരേഷ് പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. പക്ഷേ താന്‍ അതിന് സമ്മതിച്ചില്ല. കാരണം അത് സുരേഷിന്റെ പണമാണ്. സുരേഷിന് വേണമെങ്കില്‍ മറ്റാര്‍ക്കെങ്കിലും നല്‍കാമെന്നും പറഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Innocent about Suresh Gopi and his clash with AMMA