കൊച്ചി: മലയാളികള്‍ക്ക് ഓണാശംസയുമായി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്. ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ മഞ്ഞ വസ്ത്രമുടുത്ത് കാലില്‍ ഫുട്‌ബോളുമായി നില്‍ക്കുന്ന മാവേലിയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് മഞ്ഞപ്പട മലയാളികളുടെ ദേശീയ ഉത്സവത്തിന് ആശംസകള്‍ നേര്‍ന്നത്.

മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്റെ മലയാളത്തിലുള്ള ഓണാശംസയും പേജില്‍ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പ് മലയാളം പഠിക്കാന്‍ കുറച്ച ബുദ്ധുമുട്ടാണെന്ന് പറഞ്ഞിരുന്ന ഈ കാനഡക്കാരന്‍ എന്നാല്‍ യാതൊരു പ്രയാസവുമില്ലാതെയാണ് ആശംസ നേര്‍ന്നത്.


Also Read: തൃശ്ശൂരില്‍ പുലിയിറങ്ങുന്നതിന് മുമ്പ് കൊച്ചിയില്‍ ഓണാശംസയുമായി ഫിഫയുടെ മേഘപ്പുലി


ഇന്ത്യന്‍ ഫുട്ബാള്‍ നായകനും ബ്ലാസ്റ്റേഴ്‌സ് താരവുമായ സന്ദേശ് ജിംഗനും മലയാളത്തിലാണ് ആരാധകര്‍ക്ക് ആശംസ നേര്‍ന്നത്. മലയാളി താരങ്ങളായ സി.കെ വിനീതും റിനൊയും ഓണാശംസ നേരുന്ന വീഡിയോയും ബ്ലാസ്റ്റേഴ്‌സ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം: