പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായവരെ പെരിനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ശബരിമല വിഷയം വീണ്ടും സജീവമാക്കി നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമത്തിന്റെ ഭാഗമായി ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സന്നിധാനത്തെ അപ്രതീക്ഷിത പ്രതിഷേധം. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമം വിളിച്ച 82 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read:വി.എച്ച്.പി റാലി: അയോധ്യയിലെ മുസ്‌ലീങ്ങള്‍ ഭീതിയില്‍, സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്ക് ലക്‌നൗവിലേക്ക് വരാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി പ്രതിഷേധം നടത്തിയത്. ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന നിയമപ്രകാരമുള്ള അറിയിപ്പ് പോലീസ് ലൗഡ് സ്പീക്കര്‍ വഴി പ്രതിഷേധക്കാരെ അറിയിച്ചു. ആദ്യമായാണ് പോലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കുന്നത്. സ്ഥലത്ത് എക്സിക്യുട്ടീവ് മജിസ്ട്രേറ്റും ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ അറസ്റ്റിന് വഴങ്ങി. പിന്നീട് ഇവരെ മണിയാര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു.

ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം 24 തിയ്യതി രാത്രി ശബരിമലയില്‍ സംഘടിക്കേണ്ടത് കോട്ടയം പൊന്‍ കുന്നം” ജില്ലക്കാരായിരുന്നു. (ആര്‍.എസ്.എസ് ജില്ല). ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറര്‍ കൂടിയായ കെ.ജി കണ്ണനായിരുന്നു ചുമതല ഉണ്ടായിരുന്നത്.

Also Read:കെ.സുരേന്ദ്രനെ കണ്ണൂരിലേക്ക് മാറ്റി; വീരബലിദാനികളുടെ നാട്ടിലേക്കാണ് പോകുന്നതെന്ന് സുരേന്ദ്രന്‍

കണ്ണന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ 82 അംഗ ആര്‍.എസ്.എസ് സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു നീക്കിയത്. വാവരു നടക്ക് സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച് ക്ഷേത്രത്തിനുള്ളിലെ നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്.