ന്യൂദല്‍ഹി: “”നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ്, അവളോട് പറഞ്ഞപ്പോള്‍ അവള്‍ തയ്യാറാവുന്നില്ല. വീട്ടുകാര്‍ക്ക് ഇഷ്ടമാണെങ്കില്‍ അവളെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം”” പറയുന്നത് മറ്റാരുമല്ല കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ എം.എല്‍.എ രാം കദാം ആണ്.

മുംബൈയിലെ ഒരു പൊതുചടങ്ങില്‍ വെച്ചാണ് രാം കദാന്‍ യുവാക്കളോട് ഈ വിവാദകരമായ പ്രസ്താവന നടത്തിയത്.


ALSO READ: “പൊലീസില്‍ നല്‍കേണ്ട പരാതിയാണെങ്കില്‍ ആദ്യം തന്നെ അത് ചെയ്‌തേനേ”; പി.കെ ശശിയ്‌ക്കെതിരായ പരാതി പാര്‍ട്ടി അന്വേഷിക്കുന്നുണ്ട് :കോടിയേരി ബാലകൃഷ്ണന്‍


സഹായത്തിനായി നിങ്ങള്‍ക്ക് എന്നെ എപ്പോള്‍ വേണമെങ്കിലും സമീപിക്കാം എന്ന് പറയുന്ന രാം കദാം തന്റെ മൊബൈല്‍ നമ്പര്‍ ജനങ്ങളുമായി പങ്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്.



പ്രസ്താവനയ്‌ക്കെതിരെ ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്. ലജ്ജാകരം എന്നാണ് ശിവസേന നേതാവ് ആദിത്യ താക്കറെ രാം കദാന്റെ പ്രസ്താവനെയെ വിശേഷിപ്പിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷയെ കദാം വെല്ലുവിളിക്കുകയാണെന്നും കദാം കുറ്റപ്പെടുത്തി.


ALSO READ: ഒരു വര്‍ഷം ആഘോഷപരിപാടികള്‍ ഇല്ല; സ്‌കൂള്‍ കലോത്സവും ഫിലിം ഫെസ്റ്റിവലും ഈ വര്‍ഷമുണ്ടാകില്ലെന്ന് സര്‍ക്കാര്‍


എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടുക്കുകയായിരുന്നു എന്നാണ്് കദാമിന്റെ വിശദീകരണം.