തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തെ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍. പൊതുഭരണവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ഇതോടെ ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, ഫിലിം ഫെസ്റ്റിവല്‍ എന്നിവ ഉണ്ടാകില്ലെന്ന് ഉറപ്പായി.

നേരത്തെ സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു.

ALSO READ: പി.കെ ശശിക്കെതിരെ പരാതി ഉണ്ടെന്ന് സീതാറം യെച്ചൂരി; പരാതി അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചതായും യെച്ചൂരി

തീരുമാനിച്ചിരുന്ന തീയതി മാറ്റി ആഘോഷങ്ങള്‍ കുറച്ച് കലോത്സവം നടത്തുമെന്നായിരുന്നു കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് പറഞ്ഞത്.

എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

WATCH THIS VIDEO: