അച്ചാ ദിന്‍ ആയേഗ (നല്ല കാലം വരുന്നു) എന്ന തലക്കെട്ടിലുള്ള ബോര്‍ഡില്‍ വാളേന്തിയ മോദി സിംഹാസനത്തിലിരുന്ന് പാവപ്പെട്ടവന്റെ മേല്‍ ചവിട്ടുന്നതാണ് ചിത്രം. മോദിയുടെ സമീപം പശുവിന്റെ ചിത്രവുമുണ്ട്.
പാലക്കാട്: സി.ഐ.ടി.യു സംസ്ഥാന സമ്മേളന പ്രചാരണ ബോര്‍ഡിലെ നരേന്ദ്രമോഡിയുടെ ചിത്രം വിവാദത്തില്‍.
അച്ചാ ദിന്‍ ആയേഗ (നല്ല കാലം വരുന്നു) എന്ന തലക്കെട്ടിലുള്ള ബോര്‍ഡില്‍ വാളേന്തിയ മോദി സിംഹാസനത്തിലിരുന്ന് പാവപ്പെട്ടവന്റെ മേല്‍ ചവിട്ടുന്നതാണ് ചിത്രം. മോദിയുടെ സമീപം പശുവിന്റെ ചിത്രവുമുണ്ട്.
ബോര്‍ഡില്‍ ചിത്രം വെച്ചതിനെതിരെ പരാതിയുമായി ബി.ജെ.പി രംഗത്തെത്തി. ബോര്‍ഡിലെ ചിത്രം പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് എ.എസ്.പി പൂങ്കഴലി സി.ഐ.ടി.യു ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കി.
24 മണിക്കൂറിനകം ബോര്‍ഡ് മാറ്റണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് പൊലീസിന്റെ നോട്ടീസ്.
മോഡി സാധാരണക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ പൊള്ളത്തരവും അത് മറയ്ക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നതും തുറന്നുകാട്ടുന്ന കാര്‍ട്ടൂണ്‍ ചിത്രമാണിതെന്നും പ്രധാനമന്ത്രി വിമര്‍ശത്തിന് അതീതനല്ലെന്നും സി.ഐ.ടി.യു നേതാക്കള്‍ പ്രതികരിച്ചു.