സ്‌കൂളിലെ സ്റ്റുഡന്റാണ് ലാലേട്ടൻ ഹെഡ്മാഷ് മമ്മൂക്കയും; അവർ അങ്ങനെ തന്നെയിരിക്കണം: ബിജുക്കുട്ടൻ
Malayalam Cinema
സ്‌കൂളിലെ സ്റ്റുഡന്റാണ് ലാലേട്ടൻ ഹെഡ്മാഷ് മമ്മൂക്കയും; അവർ അങ്ങനെ തന്നെയിരിക്കണം: ബിജുക്കുട്ടൻ
നന്ദന എം.സി
Sunday, 26th April 2026, 1:59 pm

മലയാളികളുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമായ ഇരുവരും ഇന്നും അവരുടെ അഭിനയ മികവിലൂടെ ലോകമെമ്പാടും അറിയപ്പെടുന്നവരാണ്. മമ്മൂക്കയുടെ കുറച്ചു പരുക്കൻ സ്വഭാവവും, ലാലേട്ടന്റെ സൗമ്യ സ്വഭാവവും മലയാളികൾക്ക് ഒരുപോലെ ഇഷ്ടമാണ്.

ഇപ്പോഴിതാ നടൻ ബിജു കുട്ടൻ ഇരുവരെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ, മമ്മൂട്ടി, Photo: Mammootty/ Facebook

”ഞാൻ മമ്മൂക്കയെയും ലാലേട്ടനെയും എപ്പോഴും വിളിക്കാറില്ല. ലാലേട്ടനോട് ഒരു വാത്സല്യവും മമ്മൂക്കയുടെ ബഹുമാനവുമാണ് തോന്നുക അതെപ്പോഴും അങ്ങനെത്തന്നെയാണ്.

എനിക്ക് തോന്നുന്നു നമ്മുടെ സ്കൂളിൽ ഉണ്ടാകുന്ന സ്റ്റുഡന്റ് ആണ് ലാലേട്ടൻ. അവിടത്തെ ഹെഡ് മാസ്റ്റർ ആണ് മമ്മൂക്ക അത്രേ ഉള്ളു വ്യത്യസം. എന്റെ പേഴ്സണലായിട്ടുള്ള അഭിപ്രായം എന്താണെന്ന് വെച്ചാൽ മമ്മൂക്ക ഒരിക്കലും ആ ഒരു ഗൗരവം വിട്ട് മാറല്ലേ എന്നാണ്. മമ്മൂക്ക ആ ഗൗരവത്തിൽ തന്നെ ഇരിക്കണം. മമ്മൂക്ക തമാശക്കാരനാണ്, അത് നമ്മൾക്കറിയാം എന്നാലും മമ്മൂക്ക ആ ഗൗരവത്തിൽ തന്നെ ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം.

ലാലേട്ടൻ ലാലേട്ടന്റെ സ്റ്റൈലിലും ‘എന്താ മോനേ സുഖമല്ലേ’ എന്ന് ചോദിക്കണം. അവർക്ക് രണ്ട് പേർക്കും അവരുടെ ആ പ്രത്യേകത എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ.

മമ്മൂക്കയെ കാണുമ്പോൾ നമുക്ക് ശരിക്ക് പേടിയാണ് കാരണം ഇത്തിരി ഭക്ഷണം അതികം കഴിച്ച് വയർ ചാടുമ്പോൾ അത് ഒട്ടിച്ച് വെച്ചാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുക. അപ്പോൾ അദ്ദേഹം പറയും വയർ ഒട്ടിച്ച് പിടിച്ചിരിക്കുവാണല്ലേ എന്ന് .അത് വരെ അദ്ദേഹത്തിന് മനസിലാകും. അത്രയും ശ്രദ്ധിക്കുന്ന വ്യക്തിയാണ് മമ്മൂക്ക,’ ബിജു കുട്ടൻ പറഞ്ഞു.

മമ്മൂട്ടി ,മോഹൻലാൽ, Photo: Mammootty/ Facebook

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരാനിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ഏകദേശം പത്തൊമ്പത് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന എന്നിങ്ങനെ വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Content Highlight: Biju kuttan Talk about Mammootty and Mohanlal

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.