കോഴിക്കോട്: ബിജിബാലിന്റെയും ശാന്തി ബിജിബാലിന്റെയും മക്കള്‍ പാടുകയാണ്. എല്ലാ വേദനകളെയും മറക്കുന്ന സംഗീതത്തില്‍ മുഴുകി അകാലത്തില്‍ വിട്ടുപിരിഞ്ഞ അമ്മയ്ക്കും ലോകത്തിലെ മുഴുവന്‍ അമ്മമാര്‍ക്കും ആദരമര്‍പ്പിച്ചുകൊണ്ട് കുരുന്നു പ്രതിഭകളുടെ പാട്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
“കൈപിടിച്ച്- ലവ് ടു ഓള്‍ മദേഴ്‌സ്” എന്ന സംഗീത- ദൃശ്യാവിഷ്‌കാരത്തിനു പിന്നില്‍ ബിജിബാലിന്റെയും ശാന്തി ബിജിബാലിന്റെയും മക്കളായ ദേവദത്തും ദയയും ഒപ്പം ബിജിബാലിന്റെ സഹോദരീപുത്രി ലോലയുമാണ്. ദേവദത്ത് സംഗീതവും ലോല വരികളുമെഴുതിയിരിക്കുന്നു.
ബോധി സൈലന്റ് സ്‌കേപ്പാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ആഗസ്റ്റ് 29 നാണ് ശാന്തി ബിജിബാല്‍ പക്ഷാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്. 2002 ജനുവരി 21 നായിരുന്നു ഇരുവരുടെയും വിവാഹം.
വീഡിയോ:
