2024 ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിന് രണ്ടാം തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ഹൈദരാബാദ് ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ നടത്തിയത്. രാജസ്ഥാന്റെ ബാറ്റിങ്ങില്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ലറിനെ പുറത്താക്കിയാണ് ഭുവനേശ്വര്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ഭുവനേശ്വറിന്റെ പന്തില്‍ മാര്‍ക്കോ ജാന്സന് ക്യാച്ച് നല്‍കിയാണ് ബട്ലര് മടങ്ങിയത്.
𝐕𝐈𝐍𝐓𝐀𝐆𝐄 ✨ #PlayWithFire #SRHvRR pic.twitter.com/rXJEehD5Jk
— SunRisers Hyderabad (@SunRisers) May 2, 2024
അഞ്ചാം പന്തില്‍ നായകന് സഞ്ജു സംസണിനെ ക്ലീന്‍ ബൗള്‍ഡ് ആക്കി ഭുവനേശ്വര്‍ രണ്ടാം വിക്കറ്റും സ്വന്തമാക്കി. മത്സരത്തിന്റെ അവസാന പന്തില്‍ രാജസ്ഥാന് വിജയിക്കാന്‍ രണ്ട് ആവശ്യമുള്ളപ്പോള്‍ റോവ്മാന്‍ പവലിനെ പുറത്താക്കിക്കൊണ്ട് ഹൈദരാബാദിന് വിജയം സമ്മാനിക്കാനും ഭുവനേശ്വറിന് സാധിച്ചു.
Sanju Samson was at the receiving end of the Ball of IPL 2024. Unplayable delivery by Bhuvi.#SRHvsRRpic.twitter.com/wFt1lPbzMs
— Himanshu Pareek (@Sports_Himanshu) May 2, 2024
Admin still isn’t over this moment of 𝗕𝗵𝘂𝘃𝗶 𝗕𝗿𝗶𝗹𝗹𝗶𝗮𝗻𝗰𝗲 😮💨✨#PlayWithFire #SRHvRR pic.twitter.com/UbbAL0TKBh
— SunRisers Hyderabad (@SunRisers) May 2, 2024
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. 27 വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ ഇത്രതന്നെ വിക്കറ്റുകള്‍ വീഴ്ത്തിയ രാജസ്ഥാന്റെ ന്യൂസിലാന്‍ഡ് സ്റ്റാര്‍പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ നേട്ടത്തിനൊപ്പമെത്താനും ഭുവനേശ്വറിന് സാധിച്ചു.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റ് എന്നീ ക്രമത്തില്‍
ഭുവനേശ്വര്‍ കുമാര്‍ – 27*
ട്രെന്റ് ബോള്‍ട്ട് – 27
പ്രവീണ്‍ കുമാര്‍ – 15
സന്ദീപ് ശര്‍മ – 13
ദീപക് ചഹര്‍ – 12
സഹീര്‍ ഖാന് – 12
ഭുവനേശ്വര്‍ കുമാറിന് പുറമെ നായകന് പാറ്റ് കമ്മിന്‍സ്, ജയ്ദേവ് ഉനത്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
രാജസ്ഥാന് ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 40 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്സുകളുമാണ് പരാഗ് അടിച്ചെടുത്തത്.
അതേസമയം സണ്‍റൈസേഴ്സിനായി നിതീഷ് കുമാര്‍ റെഡി 42 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുമാണ് താരം നേടിയത്. 44 പന്തില്‍ 56 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 19 പമ്പില്‍ 42 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും നിര്‍ണായകമായി.
ജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് ആറു വിജയവും നാലു തോല്‍വിയും അടക്കം 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്. മെയ് ആറിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: Bhuvaneswer Kumar create a new record in IPL
