എഡിറ്റര്‍
എഡിറ്റര്‍
‘ആ വ്യക്തി ദിലീപല്ല’; സിനിമയില്‍ അവസരം നഷ്ടപ്പെടുത്തിയത് ദിലീപാണെന്ന വാര്‍ത്തകളെ തള്ളി നടി ഭാമ
എഡിറ്റര്‍
Sunday 13th August 2017 3:54pm

കോഴിക്കോട്: സിനിമയില്‍ അവസരം കുറഞ്ഞതിനു പിന്നില്‍ ദിലീപാണെന്ന വാര്‍ത്തകളെ നിഷേധിച്ച് നടി ഭാമ. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ മനപ്പൂര്‍വം സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ആരോ ശ്രമിച്ചിരുന്നെന്നും ആളാരാണെന്നു തന്നോട് സംവിധായകന്‍ വി.എം വിനു പറഞ്ഞിരുന്നെന്നും സൂചിപ്പിച്ചിരുന്നു.

അഭിമുഖം പുറത്തുവന്നതോടെ ഭാമയുടെ അവസരം നഷ്ടപ്പെടുത്തിയത് ദിലീപാണെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോള്‍ ഭാമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.


Also Read: ‘പിടയുന്ന ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസത്തിനും സമ്പത്തിനും എന്താണര്‍ത്ഥം’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍


തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിശദീകരണവുമായി വന്നിരിക്കുന്നത്. അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപല്ലെന്ന് പറയുന്ന പോസ്റ്റില്‍ അഭിമുഖത്തിലെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു മാധ്യമത്തില്‍ മുതിര്‍ന്ന ലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി തനിയ്ക്ക് ബന്ധമില്ലായെന്നും പോസ്റ്റില്‍ പറയുന്നു. വിദേശ ഷോയ്ക്കിടെ ദിലീപ് ഭാമയോട് അപമര്യദയായി പെരുമാറിയെന്ന് സിനിമാമംഗളത്തില്‍ പെല്ലിശ്ശേരി എഴുതിയിരുന്നു.

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement