കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
West Bengal: Convoy of state BJP chief Dilip Ghosh was attacked near Alipurduar.
Protestors also showed black flags and raised ‘go back’ slogans. pic.twitter.com/zpwrQ2ta3y
— ANI (@ANI) November 12, 2020
അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി.
സംഭവസ്ഥലത്ത് നിരവധി ഗൂര്‍ഖ ജനശക്തി മോര്‍ച്ച ഉണ്ടായിരുന്നെന്നും ഇവര്‍ ദിലീപ് ഘോഷിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ അപലപിച്ചു. ആക്രമണത്തില്‍ ഘോഷിന്റെ വാഹനം തകര്‍ന്നതായി ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
എന്നാല്‍ തൃണമൂല്‍ ആരോപണം നിഷേധിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bengal BJP president Dilip Ghosh’s convoy attacked in Alipurduar
