bbc-01ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയവുകയും കൊല്ലപ്പെടുകയും ചെയ്ത നിര്‍ഭയയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ബി.ബി.സി ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വക്കീല്‍ നോട്ടീസയച്ചതായി റിപ്പോര്‍ട്ട്. “ഇന്ത്യാസ് ഡോക്ടര്‍” എന്ന പേരിലായിരുന്നു വ്യാഴാഴ്ച രാവിലെ 3.30 ന് ബി.ബി.സി പ്രസിദ്ധീകരിച്ചിരുന്നത്.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണമെന്നും ജയിലില്‍ നിന്നും ഇത്ര ക്രൂരമായി സംസാരിക്കുന്നത് ജനങ്ങള്‍ അറിയണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

അതേസമയം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡോക്യുമെന്ററി യൂ ട്യൂബില്‍ നിന്ന് ഡിലീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇത് ഡിലീറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഠന ആവശ്യത്തിനാണെന്ന് കാണിച്ച് എടുത്ത ഡോക്യുമെന്ററി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് തെറ്റാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്  സിങ് പറഞ്ഞിരുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനു ഡോക്യുമെന്ററി പുറത്തിറക്കാനായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.  ബ്രിട്ടീഷ് ഫിലിംമേക്കറായ ലെസ്ലി ഉദ്‌വിനാണ് ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ “ഇന്ത്യാസ് ഡോട്ടര്‍” എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നത്.

ഈ ചിത്രം ലോകത്തെവിടെയും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബി.ബി.സി, വാര്‍ത്താവിനിമയ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വിവരസാങ്കേതിക മന്ത്രാലയം എന്നിവര്‍ക്ക് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, ഡോക്യുമെന്ററി മുന്നോട്ടവെച്ചിരിക്കുന്നത് ഇന്ത്യയിലെ നിലവിലുള്ള അവസ്ഥയാണെന്നും സ്ത്രീകളോട് ഇതേ അഭിപ്രായംവെച്ചുപുലര്‍ത്തുന്ന പലരും ഇന്ത്യയിലുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. രാജ്യസഭാ എം.പിയും സിനിമാ പ്രവര്‍ത്തകനുമായ അക്തറിനെപ്പോലുള്ളവര്‍ ഡോക്യുമെന്റിക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.