ഒരു ഇടവേളക്ക് ശേഷം നസ്രിയ നായികയായി എത്തുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. പ്രിയദര്‍ശിനിയായി നസ്രിയ എത്തുമ്പോള്‍ മാനുവല്‍ എന്ന കഥാപാത്രമായി സിനിമയില്‍ അഭിനയിക്കുന്നത് ബേസില്‍ ജോസഫാണ്.

ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് സൂക്ഷ്മദര്‍ശിനിയുടെ ഏറ്റവും വലിയ പ്രത്യേകത. എം.സി ജിതിന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ അയല്‍വാസികളായാണ് നസ്രിയയും ബേസില്‍ എത്തുന്നത്.

നസ്രിയ എപ്പോഴും സിനിമ ചെയ്യുന്ന ആളല്ലെന്നും വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന ആളാണെന്നും പറയുകയാണ് ബേസില്‍ ജോസഫ്. വളരെ ഫില്‍റ്റേര്‍ഡായ പ്രോസസുകളിലൂടെ മാത്രമാണ് നസ്രിയയുടെ അടുത്ത് ഒരു സിനിമ എത്തുകയുള്ളൂവെന്നും നടന്‍ പറയുന്നു.
മലയാള സിനിമയിലെ പോപ്പുലറായ ആളുകളുടെ ഫ്രണ്ട് സര്‍ക്കിളുള്ള നടിയാണ് നസ്രിയയെന്നും അതുകൊണ്ടാണ് നസ്രിയയില്‍ ഓരോ സിനിമയും ഫില്‍ട്ടേര്‍ഡായി എത്തുന്നതെന്നും ബേസില്‍ പറഞ്ഞു. അവള്‍ സൂക്ഷ്മദര്‍ശിനിയില്‍ അഭിനയിക്കാന്‍ തയ്യാറായതാണ് തന്നെ എക്‌സൈറ്റ്‌മെന്റ് ചെയ്യിച്ച കാര്യമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ എന്താണ് സൂക്ഷ്മദര്‍ശിനിയുടെ കഥ കേട്ടപ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റ് ചെയ്യിച്ച കാര്യമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബേസില്‍ ജോസഫ്.

‘നസ്രിയ അങ്ങനെ എപ്പോഴും സിനിമ ചെയ്യുന്ന ആളല്ല. വളരെ സെലക്ടീവായിട്ട് സിനിമ ചെയ്യുന്ന ആളാണ് നസ്രിയ. വളരെ ഫില്‍റ്റേര്‍ഡായ പ്രോസസുകളിലൂടെ മാത്രമാണ് അവളുടെ അടുത്ത് ഒരു സിനിമ എത്തുകയുള്ളൂ. ആരൊക്കെ ഫില്‍ട്ടര്‍ ചെയ്യണമെന്ന് ചോദിച്ചാല്‍, നസ്രിയ വളരെ പ്രൊട്ടക്റ്റ്ഡായ ഒരാളാണ്.

അവള്‍ക്ക് ഒരുപാട് വലിയ ഫ്രണ്ട് സര്‍ക്കിളുണ്ട്. മലയാള സിനിമയിലെ തന്നെ ഒരുപാട് വലിയ പോപ്പുലര്‍ ആയിട്ടുള്ള ആള്‍ക്കാരുടെ ഫ്രണ്ട് സര്‍ക്കിളുള്ള ആളാണ്. ശ്യാമേട്ടന്‍, ദിലീഷേട്ടന്‍, സമീര്‍ക്ക, സുഷിന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ അങ്ങനെയുള്ള ഒരുപാട് ആളുകളുണ്ട്.

അതുകൊണ്ട് ഒരു സിനിമ നസ്രിയയിലേക്ക് എത്തുമ്പോള്‍ അത്രയും ഫില്‍ട്ടേര്‍ഡായാണ് എത്തുക. അതില്‍ നിന്ന് ഒരു സിനിമ അവള്‍ തെരഞ്ഞെടുത്തുവെന്ന് പറയുമ്പോള്‍ സൂക്ഷ്മദര്‍ശിനിക്ക് പ്രത്യേകതയുണ്ടാകാം. അത് തന്നെയാണ് ഈ സിനിമ വന്നപ്പോള്‍ എന്നെ എക്‌സൈറ്റ്‌മെന്റ് ചെയ്യിച്ച ഒരു കാര്യം,’ ബേസില്‍ ജോസഫ് പറയുന്നു.


Content Highlight: Basil Joseph Says Nazriya Is Very Selective To Acting A Movie