ലോകമെമ്പാടും ബാര്‍ബിയും പിങ്ക് നിറത്തിന്റെ വിപ്ലവവും തരംഗം സൃഷ്ടിക്കുകയാണ്. പല തരത്തിലുള്ള ട്രെന്‍ഡുകളാണ് ബാര്‍ബിയെ വെച്ചും പിങ്ക് വെച്ചും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ് നടന്മാരുടെ കെന്‍ എഡിഷന്‍ എ.ഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കമല്‍ഹാസനും രജിനികാന്തുമെല്ലാം കെന്‍ അയാല്‍ എങ്ങനെയുണ്ടാകും എന്ന് കാട്ടിത്തരുന്ന ചിത്രങ്ങള്‍ ആയിരുന്നു അവയെല്ലാം.
ഇപ്പോഴിതാ മലയാള ചലച്ചിത്ര നടന്മാരുടെ ബാര്‍ബി- കെന്‍ എഡിഷന്‍ എ.ഐ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പുത്തന്‍ തരംഗം.
തമിഴ് നടന്മാരുടെ ചിത്രങ്ങള്‍ ചെയ്ത അതേ വ്യക്തി തന്നെയാണ് മലയാള നടന്‍മാരുടെ ചിത്രങ്ങളും ഡിസൈന്‍ ചെയ്ത് പങ്കുവെച്ചിരിക്കുന്നത്.

ജയ് പ്രിന്റസ് എന്ന ഇന്‍സ്റ്റാഗ്രാം ഐ.ഡിയിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിഡ്ജേര്‍ണി എന്ന എ.ഐ യുടെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണിവ.
