തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്ക് നടത്തുന്നു. ധനലക്ഷ്മി ബാങ്ക് ജീവനക്കാരനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ പി.വി. മോഹനനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ധനലക്ഷ്മി ബാങ്കിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിനാണ് മോഹനനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നാണ് കോണ്‍ഫെഡറേഷന്‍ ആരോപിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് പി.വി. മോഹനന്‍.
പിരിച്ചു വിടല്‍ തീരുമാനം റദ്ദാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
