അക്ഷയ് കുമാറിൻ്റെയും ടൈഗർ ഷ്റോഫിൻ്റെയും പ്രഥ്വിരാജിൻ്റേയും ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിൻ്റെ റിലീസ് തിയതിയിൽ മാറ്റമുള്ളതായി അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ 11ന് ഈദ് റിലീസ് ആയി റിലീസ് ചെയ്യും.

ചിത്രത്തിൻ്റെ ഗാനങ്ങളും ട്രെയ്ലറും ഇതിനകം തന്നെ ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. അക്ഷയും ടൈഗറും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. താരങ്ങളുടെ പ്രകടനം കാണാൻ കുറച്ചുകൂടെ കാത്തിരിക്കണമെന്നാണ് നിർമാതക്കൾ പറയുന്നത്.