ഇല്ല, ഒരിക്കലും ബാബറിന് വിരാടിന്റെ അടുത്തെത്താന്‍ പോലുമാകില്ല; ഒടുവില്‍ ഇരട്ടയക്കം തൊട്ട് പാക് നായകന്‍
Sports News
ഇല്ല, ഒരിക്കലും ബാബറിന് വിരാടിന്റെ അടുത്തെത്താന്‍ പോലുമാകില്ല; ഒടുവില്‍ ഇരട്ടയക്കം തൊട്ട് പാക് നായകന്‍
ആദർശ് എം.കെ.
Thursday, 6th August 2026, 11:46 am

 

പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പര 1-1നാണ് സമനിലയില്‍ അവസാനിച്ചത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സന്ദര്‍ശകര്‍, പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ തകർപ്പന്‍ വിജയം നേടിയാണ് പരമ്പര പരാജയപ്പെടാതെ കാത്തത്.

2023ന് ശേഷം പാകിസ്ഥാന്‍ എതിരാളികളുടെ മണ്ണില്‍ വിജയിക്കുന്ന ആദ്യ മത്സരമാണിത്. തുടര്‍ച്ചയായ എട്ട് എവേ ടെസ്റ്റ് പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു പാകിസ്ഥാന്റെ വിജയം.

പാക് നായകന്‍ ബാബര്‍ അസവും വെസ്റ്റ് ഇന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്‌സും ചേര്‍ന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം പങ്കിടുകയായിരുന്നു. ഗ്രീവ്‌സ് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയപ്പോള്‍ ബാബര്‍ ബാറ്റിങ്ങില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.

ലോങ്ങര്‍ ഫോര്‍മാറ്റില്‍ ഇതാദ്യമായാണ് ബാബര്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. കരിയറില്‍ ഇത് പത്താം തവണയാണ് ബാബര്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരമേറ്റുവാങ്ങുന്നത്. അഞ്ച് തവണ ടി-20യിലും നാല് തവണ ഏകദിനത്തിലും ബാബര്‍ പരമ്പരയുടെ താരമായി.

ബാബര്‍ അസം

ഇതിഹാസങ്ങളായ ഇമ്രാന്‍ ഖാനും വസീം അക്രത്തിനും ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പത്ത് തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ പാക് താരം കൂടിയാണ് ബാബര്‍.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ബാബര്‍ ഏറെ പിന്നിലാണ്. ബാബറിന്റെ ഇരട്ടിയിലധികം പി.ഒ.ടി.എസ് പുരസ്‌കാരങ്ങളുമായി വിരാട് കോഹ്‌ലിയാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

വിരാട് കോഹ്‌ലി

22 തവണയാണ് വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരമ്പരയിലെ താരമായത്. മൂന്ന് തവണ ടെസ്റ്റിലും ഏഴ് തവണ ടി-20യിലും പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ കിങ് കോഹ്‌ലി 12 തവണ ഏകദിനത്തിലും പുരസ്‌കാരത്തില്‍ മുത്തമിട്ടു.

അന്താരാഷ്ട്ര കിക്കറ്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍

22 – വിരാട് കോഹ്‌ലി (ടെസ്റ്റ് – 3, ഏകദിനം – 12, ടി-20 ഐ – 7)

20 – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ടെസ്റ്റ് – 5, ഏകദിനം – 15)

17 – ഷാകിബ് അല്‍ ഹസന്‍ (ടെസ്റ്റ് – 5, ഏകദിനം – 7, ടി-20 ഐ – 5)

15 – ജാക് കാലിസ് (ടെസ്റ്റ് – 9, ഏകദിനം – 6)

13 – ജോ റൂട്ട് (ടെസ്റ്റ് – 6, ഏകദിനം – 7)

13 – ഡേവിഡ് വാര്‍ണര്‍ (ടെസ്റ്റ് – 5, ഏകദിനം – 3, ടി-20 ഐ – 5)

13 – സനത് ജയസൂര്യ (ടെസ്റ്റ് – 2, ഏകദിനം – 11)

12 – രവിചന്ദ്രന്‍ അശ്വിന്‍ (ടെസ്റ്റ് – 11, ടി-20 ഐ – 1)

12 – ക്വിന്റണ്‍ ഡി കോക്ക് (ടെസ്റ്റ് – 1, ഏകദിനം – 7, ടി-20 ഐ – 4)

12 – ക്രിസ് ഗെയ്ല്‍ (ടെസ്റ്റ് – 2, ഏകദിനം – 8, ടി-20 ഐ – 2)

11 – ഷോണ്‍ പോളോക്ക് (ടെസ്റ്റ് – 2, ഏകദിനം – 9)

11 – ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (ടെസ്റ്റ് – 7, ഏകദിനം – 4)

11 – റിക്കി പോണ്ടിങ് (ടെസ്റ്റ് – 4, ഏകദിനം – 7)

11 – മുത്തയ്യ മുരളീധരന്‍ (ടെസ്റ്റ് – 11)

10 – ഇമ്രാന്‍ ഖാന്‍ (ടെസ്റ്റ് – 8, ഏകദിനം – 2)

10 സൗരവ് ഗാംഗുലി (ടെസ്റ്റ് – 3, ഏകദിനം – 7)

10 – വസീം അക്രം (ടെസ്റ്റ് – 7, ഏകദിനം – 3)

10 – ഹാഷിം ആംല (ടെസ്റ്റ് – 3, ഏകദിനം – 7)

10 – സ്റ്റീവ് സ്മിത്ത് (ടെസ്റ്റ് – 5, ഏകദിനം – 4, ടി-20 ഐ – 1)

10 – എ.ബി. ഡി വില്ലിയേഴ്‌സ് (ടെസ്റ്റ് – 4, ഏകദിനം – 6)

10 – കുമാര്‍ സംഗക്കാര (ടെസ്റ്റ് – 4, ഏകദിനം – 5, ടി-20 ഐ – 1)

10 – തിലകരത്‌നെ ദില്‍ഷാന്‍ (ടെസ്റ്റ് – 2, ഏകദിനം – 6, ടി-20 ഐ – 2)

10 – രോഹിത് ശര്‍മ (ടെസ്റ്റ് – 2, ഏകദിനം – 6, ടി-20 ഐ – 2)

10 – ബാബര്‍ അസം (ടെസ്റ്റ് – 1, ഏകദിനം – 4, ടി-20 ഐ – 5)*

ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്ഥാന് അടുത്ത ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്നത്. മൂന്ന് ടെസ്റ്റുകള്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിലെത്തി കളിക്കും. ഓഗസ്റ്റ് 19നാണ് പരമ്പരയിലെ ആദ്യ മത്സരം. ലീഡ്‌സാണ് വേദി.

 

Content Highlight: Babar Azam has won ten ‘Player of the Series’ awards in international cricket, while Virat Kohli holds the top spot with 22.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.