ബൈക്കിന്റെ സവിശേഷതകളുള്ള സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ മോട്ടോര്‍ സ്‌കൂട്ടര്‍ എന്ന കമ്പനി വിശേഷിപ്പിക്കുന്ന വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില 69,123 രൂപയാണ്.
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അപ്രിലിയയുടെ ചെറു സ്‌കൂട്ടര്‍ എസ്.ആര്‍ 150 കേരളത്തിലെത്തി. ബൈക്കിന്റെ സവിശേഷതകളുള്ള സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ മോട്ടോര്‍ സ്‌കൂട്ടര്‍ എന്ന കമ്പനി വിശേഷിപ്പിക്കുന്ന വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില 69,123 രൂപയാണ്.
പ്രീമിയം സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കമ്പനി പിയാജിയോ ഗ്രൂപ്പിനു കീഴിലെ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ അപ്രിലിയുടെ 150 സി.സി സ്‌കൂട്ടറുമായി എത്തുന്നത്. അപ്രിലിയയുടെ സ്‌പോര്‍ടി സ്വഭാവവും ആകര്‍ഷക രൂപകല്‍പ്പനയുമൊക്കെ സമന്വയിക്കുന്ന “എസ്.ആര്‍ 150” ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ വിഭാഗത്തിനു തന്നെ തുടക്കമിടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മോട്ടോ ജിപി ചാംപ്യന്‍ഷിപ്പുകളില്‍ മത്സരിക്കുന്ന ഏപ്രിലിയ റേസിങ് ബൈക്കുകളില്‍ കാണുന്നതു പോലുള്ള അഞ്ചു സ്‌പോക്ക്, 14 ഇഞ്ച് വീലുകളാണ് എസ്.ആര്‍ 150 സ്‌കൂട്ടറിലെ പ്രധാന സവിശേഷത. 154.4 സി.സി, സിംഗിള്‍ സിലിണ്ടര്‍, നാലു സ്‌ട്രോക്ക് എന്‍ജിനാവും സ്‌കൂട്ടറിനു കരുത്തേകുക. 11.39 ബി.എച്ച്.പി കരുത്തും 11.5 എന്‍.എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍.

പിയാജിയൊ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പി.വി.പി എല്‍ 1999ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നുചക്ര വാഹന ബ്രാന്‍ഡായ ആപെയാണ് കമ്പനി ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് 2012 ഏപ്രിലോടെ വെസ്പ സ്‌കൂട്ടറും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി.
മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിലാണ് പിയാജിയൊ മൂന്നുചക്ര, നാലു ചക്ര വാണിജ്യ വാഹനങ്ങള്‍ക്കൊപ്പം വെസ്പ ശ്രേണിയിലെ സ്‌കൂട്ടറുകളും ഉല്‍പ്പാദിപ്പിക്കുന്നത്. അപ്രിലിയയ്ക്കു പുറമെ മോട്ടോ ഗുജി ബ്രാന്‍ഡിലെ മോഡലുകളും കമ്പനി വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
