യുവതാരം ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സാം സി.എസ്. ഈണം പകര്‍ന്ന ‘ചൂളമടിക്കട താളമടിക്കട’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.


വരികള്‍ വിനായക് ശശികുമാര്‍. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്.

കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കൊണ്ടലിന്റെ ഹൈലൈറ്റ് കടലില്‍ വെച്ച് ചിത്രീകരിച്ച ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണെന്ന സൂചനകളാണ് ഇതിന്റെ ആദ്യ ടീസര്‍ നമ്മുക്ക് തന്നത്. വരുന്ന സെപ്റ്റംബറില്‍ ഓണം റിലീസായി കൊണ്ടല്‍ തിയേറ്ററുകളിലെത്തും.

ആന്റണി വര്‍ഗീസിനൊപ്പം കന്നഡ സൂപ്പര്‍ താരം രാജ് ബി. ഷെട്ടിയും വേഷമിട്ട ഈ ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍. സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലീ, രാഹുല്‍ രാജഗോപാല്‍, അഫ്സല്‍ പി.എച്ച്., റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് ദീപക് ഡി. മേനോന്‍, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – മാനുവല്‍ ക്രൂസ് ഡാര്‍വിന്‍.

ആക്ഷന്‍- വിക്രം മോര്‍, കലൈ കിങ്സണ്‍, തവാസി രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – വിനോദ് രവീന്ദ്രന്‍, കലാസംവിധാനം – അരുണ്‍ കൃഷ്ണ, വസ്ത്രാലങ്കാരം – നിസാര്‍ റഹ്‌മത്, മേക്കപ്പ് – അമല്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, പി.ആര്‍.ഒ.- ശബരി.

Content Highlight: Antony Varghese’s Kondal Movie Choolamadikkada Thalamadikkada Song Out