ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത സിനിമയാണ് ‘കൊണ്ടല്‍’. ഈ ചിത്രം ഓണം റിലീസായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമയുടെ ഹൈലൈറ്റ് കടലില്‍ വെച്ച് ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ്.

കൊണ്ടലിന്റെ ടീസറും ഇതിലെ ഒരു ഗാനവും നേരത്തെ റിലീസ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്ത് വന്നിരിക്കുകയാണ്. ത്രസിപ്പിക്കുന്ന കടല്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ഈ ട്രെയ്‌ലറിന്റെയും ഹൈലൈറ്റ്.

ആക്ഷനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന ഒരു കഥാപരിസരവും ചിത്രത്തിനുണ്ടെന്ന സൂചനയും ഈ ട്രെയ്‌ലര്‍ തരുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി. ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്.

ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍. സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലി, രാഹുല്‍ രാജഗോപാല്‍, അഫ്സല്‍ പി.എച്ച്., റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും കൊണ്ടലില്‍ വേഷമിട്ടിട്ടുണ്ട്.

ഈ സിനിമക്ക് സംഗീതം പകര്‍ന്നത് സാം സി.എസാണ്. ഛായാഗ്രഹണം – ദീപക് ഡി. മേനോന്‍, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – വിനോദ് രവീന്ദ്രന്‍, ആക്ഷന്‍ – വിക്രം മോര്‍, കലൈ കിങ്സണ്‍, തവാസി രാജ്, കലാസംവിധാനം – അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പു, വസ്ത്രാലങ്കാരം – നിസാര്‍ റഹ്‌മത്, മേക്കപ്പ് – അമല്‍ കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, പി.ആര്‍.ഒ. – ശബരി.

Content Highlight: Antony Varghese Pepe And Raj B Shetty’s Kondal Movie Trailer Out