സ്റ്റെഫി ഗ്രാഫിന് ശേഷം ജര്‍മ്മനിയില്‍ നിന്നും ഒരു വിംബിള്‍ഡണ്‍ താരോദയം: സെറീനയെ തകര്‍ത്തത് അഞ്ജലിക് കെര്‍ബര്‍
Sports
സ്റ്റെഫി ഗ്രാഫിന് ശേഷം ജര്‍മ്മനിയില്‍ നിന്നും ഒരു വിംബിള്‍ഡണ്‍ താരോദയം: സെറീനയെ തകര്‍ത്തത് അഞ്ജലിക് കെര്‍ബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th July 2018, 10:17 pm

ഏഴുതവണ വിംബിള്‍ഡണ്‍ ചാംപ്യനായ സെറീന വില്യംസിനെ ഫൈനലില്‍ തകര്‍ത്ത് ജര്‍മ്മനിക്കാരിയായ അഞ്ജലിക്ക് കെര്‍ബര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം. ഏകപക്ഷീയമായ മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകളില്‍ തന്നെ കെര്‍ബര്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.ഒരു കുട്ടിക്ക് ജന്മം നല്‍കിയ ശേഷം മത്സരരംഗത്ത് ശക്തയായി തിരിച്ചു വന്ന സെറീനയുടെ കിരീട മോഹങ്ങളാണ് ഈ ജര്‍മ്മനിക്കാരി ഫൈനലില്‍ തകര്‍ത്തത്. 1996ല്‍ സ്റ്റെഫ്ഫി ഗ്രാഫ് കിരീടം നേടിയ ശേഷം ആദ്യമായാണ് ഒരു ജര്‍മ്മന്‍ വനിത വിംബള്‍ഡണ്‍ കിരീടം നേടുന്നത്.മത്സരശേഷം പ്രതിയോഗിയായ സെറീനയെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് കെര്‍ബര്‍ സംസാരിച്ചത്. സെറീന ഒരു മാതൃകാ താരമാണെന്നും, എല്ലാവര്‍ക്കും പ്രചോദനം ആണെന്നും താരം മത്സര ശേഷം പറഞ്ഞു. സെറീന ഉടനെ അടുത്ത ഗ്രാന്‍ഡ് സ്ലാം നേടുമെന്നാണ് താന്‍ കരുതുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.