ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ശ്രീലങ്ക എയെ തകര്‍ത്തായിരുന്നു ടീമിന്റെ വിജയം. മത്സരത്തില്‍ വൈഭവ് സൂര്യവംശി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. വെറും 29 പന്തില്‍ 94 റണ്‍സാണ് താരം അടിച്ചത്.
ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ശ്രീലങ്ക എയെ തകര്‍ത്തായിരുന്നു ടീമിന്റെ വിജയം. മത്സരത്തില്‍ വൈഭവ് സൂര്യവംശി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. വെറും 29 പന്തില്‍ 94 റണ്‍സാണ് താരം അടിച്ചത്.
ഇപ്പോള്‍ വൈഭവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. വൈഭവ് തന്റെ ബാറ്റിങ് കൊണ്ട് മറ്റ് താരങ്ങളെ നാണംകെടുത്തുകയാണെന്നും അടിക്കാന്‍ തുടങ്ങിയാല്‍ അവന്‍ മറ്റൊരു തലത്തിലാണെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: Circle of Cricket/x.com
സമ്മര്‍ദം കൂടുംതോറും തിളങ്ങുന്ന വൈഭവ് നോക്കൗട്ട് മത്സരങ്ങളില്‍ പതറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘ഈ കുട്ടി (വൈഭവ് സൂര്യവംശി) എന്താണ് ഈ കാണിക്കുന്നത്? അവന്‍ എല്ലാവരെയും അല്പം നാണക്കേടുത്തുകയാണ്. അവന്‍ കളിക്കുന്ന രീതി കാണുമ്പോള്‍ തുടക്കത്തില്‍ എല്ലാവരെയും പേടിപ്പെടുത്തും. കാരണം ഞങ്ങളെല്ലാവരും അവിടെത്തന്നെയാണല്ലോ കളിക്കുന്നത് എന്നതാവും സഹതാരങ്ങള്‍ കരുതുന്നത്. റുതുരാജ് ഗെയ്ക്വാദ്, പ്രിയാന്‍ഷ് ആര്യ, തിലക് വര്‍മ എന്നിവരും ടീമിലുണ്ടായിരുന്നു. ഇത് മികച്ച ഇന്ത്യ എ സ്‌ക്വാഡായിരുന്നു.
എന്നാല്‍ വൈഭവ് അടിക്കാന്‍ തുടങ്ങിയാല്‍ അവന്‍ മറ്റൊരു തലത്തിലാണെന്ന് തോന്നും. വെറും 11 പന്തിലാണ് അവന്‍ അര്‍ധസെഞ്ച്വറി നേടിയത്. ലിസ്റ്റ് എ റെക്കോഡുകള്‍ അവന്‍ അനായാസമായാണ് തകര്‍ക്കുന്നത്. ഈ ഫൈനലിലും അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഐ.പി.എല്ലിലും മിന്നും പ്രകടനമാണ് നടത്തിയത്.
സമ്മര്‍ദം കൂടും തോറും വൈഭവ് കൂടുതല്‍ തിളങ്ങുകയാണ്. സാധാരണയായി ഇത്രയധികം റിസ്‌ക് എടുത്ത് കളിക്കുന്ന താരങ്ങള്‍ സമ്മര്‍ദത്തിലാകുമ്പോള്‍ അല്പം പരുങ്ങലിലാവാറുണ്ട്. കാരണം, ഒരു ചെറിയ തെറ്റ് സംഭവിച്ചാല്‍ പിന്നെ തിരിച്ചുവരവില്ലെന്ന് അവര്‍ക്ക് അറിയാം. അപ്പോള്‍ പലരും കളി ശൈലി മാറ്റി പ്രതിരോധത്തിലേക്ക് മാറാറുണ്ട്. അങ്ങനെയല്ലെങ്കില്‍ ഷോട്ടുകളില്‍ ആത്മവിശ്വാസക്കുറവ് കാണാറുണ്ട്. എന്നാല്‍, നോക്കൗട്ട് മത്സരങ്ങളുടെ സമ്മര്‍ദം അവന്‍ ഒട്ടും തന്നെ അനുഭവിക്കുന്നില്ല,’ ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra says Vaibhav Sooryavanshi is embrassing everyone little bit with his batting