തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ആരാധകരെ അറിയിച്ചത്.

കുറച്ചുദിവസം മുമ്പ് കൊവിഡ് പരിശോധന നടത്തിയെന്നും അന്നു മുതല്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും അഹാന തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

‘കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ മാത്രം സാന്നിദ്ധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. രണ്ട് ദിവസമായി നല്ല ആരോഗ്യനിലയില്‍ തന്നെയാണ്. ഉടന്‍ തന്നെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. നെഗറ്റീവ് ആകുമ്പോള്‍ അറിയിക്കാം, അഹാന ഇന്‍സ്റ്റഗ്രാമിലെഴുതി.

നേരത്തെ അഹാനയുടെ കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ അച്ഛന്‍ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആഘോഷങ്ങളില്‍ അഹാന പങ്കെടുത്തിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ahaana Krishna Tests Covid Postive