ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ്‍- ഫാബിയാനോ കരുവാന മത്സരം സമനിലയില്‍. പന്ത്രണ്ടാം മത്സരവും സമനിലയില്‍ ആയതോടെ വിജയിയെ ട്രൈബ്രേക്കറിലൂടെ തീരുമാനിക്കും. ബുധനാഴ്ചയാകും പ്രഖ്യാപിക്കുക.

ALSO READ: ഞാന്‍ ഇപ്പോള്‍ പോകുന്നു, പക്ഷെ തിരിച്ചുവരും; പ്രതീക്ഷ കൈവിടാതെ റേസിനിടെ അപകടത്തില്‍പെട്ട് ഗുരുതരപരുക്കേറ്റ ജര്‍മന്‍ ഡ്രൈവര്‍ സോഫിയ

മൂന്ന് മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 31 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണ്‍ സമനില ഓഫര്‍ ചെയ്തത്. മത്സരം സമനിലയില്‍ അവസാനിപ്പിക്കുമ്പോള്‍ കാള്‍സണ് ഫാബിയാനോയെക്കാള്‍ സമയത്തിന്റെ ആനുകൂല്യമുണ്ട്. മുപ്പത് നീക്കങ്ങളാണ് ഫൈബിയാനോ നടത്തിയത്

World Chess Championship 2018
തുടര്‍ച്ചയായ നാലാം ചാപ്യന്‍പട്ടമാണ് കാള്‍സണ്‍ ലക്ഷ്യമിടുന്നത്. ആദ്യ കിരീടമാണ് കരുവാനയുടെ ലക്ഷ്യം. ലോക റാ്കിങില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള താരങ്ങളുടെ മത്സരം വാശിയേറിയതായിരുന്നു.