ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് പരാജയം. ദാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്.
ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് പരാജയം. ദാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് അഫ്ഗാനിസ്ഥാനെതിരെ അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ മഴ വില്ലനായി വന്നതോടെ 25.5 ഓവറിലേക്ക് കളി ചുരുക്കുകയും 174 റണ്‍സിന്റെ വിജയലക്ഷ്യം അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.
Afghanistan A won by 4 runs (DLS Method).
India A will now shift focus towards their next fixture in the #TriNationSeries.
Scorecard ▶️ https://t.co/dMNsGrzIOD#INDAvAFGA pic.twitter.com/XDa1P3tNMg
— BCCI (@BCCI) June 11, 2026
അഫ്ഗാനിസ്ഥാനായി 75* റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇമ്രാന്‍ മിന്നും പ്രകടനമാണ് നടത്തിയത്. ബാഹിര്‍ ഷാ 51* റണ്‍സും നേടി. 34 റണ്‍സ് നേടി ഹസന്‍ ഇല്‍സാഹിലും സ്‌കോര്‍ ഉയര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷാദ് ഖാനും അനുകുല്‍ റോയും ഓരോ വിക്കറ്റ് നേടി.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്‌സിമ്രാന്‍ സിങ്ങാണ്. 69 പന്തില്‍ 84 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ തിലക് വര്‍മയും ഋതുരാജ് ഗെയ്ക്വാദും 66 റണ്‍സ് വീതവും നേടി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നിരാശപ്പെടുത്തിയ യുവ താരം വൈഭവ് സൂര്യവംശി 22 പന്തില്‍ 44 റണ്‍സ് നേടി തിളങ്ങി. താരത്തിന് പുറമെ സൂര്യാന്‍ഷ് ഷെഡ്‌ജെ 40 റണ്‍സ് നേടിയിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മികച്ച അബ്ദുള്ള അഹമദ്‌സായിയാണ്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ഫര്‍മാനുള്ള മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ ഒരു വിക്കറ്റും നേടി.
Content Highlight: Afghanistan A Defeat India A In Tri-Series Match