അടൂര്‍ ഗോപാലകൃഷ്ണന്റെ എറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ഇരുപത് മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ചിത്രമാണ് അടൂര്‍ ഒരുക്കുന്നത്.”സുഖാന്ത്യം” എന്നാണ് ചിത്രത്തിന്റെ പേര്. “മാസ്റ്റേഴ്‌സ് ഷോട്ട്‌സ്” എന്ന സീരീസില്‍ ഒന്നായാണ് സിനിമാ നിര്‍മ്മിക്കുന്നത്. കൊല്‍ക്കത്താ ആസ്ഥാനമാക്കിയുള്ള ചലച്ചിത്ര കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ മുകേഷ്, പദ്മപ്രിയ, ഇന്ദ്രന്‍സ്, അലന്‍സിയര്‍, സുധീര്‍ കരമന തുടങ്ങിയ വന്‍ താരനിര അഭിനയിക്കുന്നുണ്ട്. ഓണ്‍ലൈന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റിലൂടെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാം. ഒക്ടോബര്‍ 11ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും
Also Read: “ഞങ്ങള്‍ പാകിസ്താനിലേക്ക് പോകണോ?; മോദി സര്‍ക്കാറിനോടല്ലാതെ പിന്നെ ആരോടാണ് പറയേണ്ടത്; ആഞ്ഞടിച്ച് കര്‍ഷകര്‍
അഞ്ചു ദിവസത്തെ ഷൂട്ടിംഗാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം.
“ഇരുപതുമിനിറ്റിനുള്ളില്‍ ചിത്രം ഒതുക്കുകയെന്നത് ഒരുവെല്ലുവിളിയാണ്. ഒന്നോ രണ്ടോ മിനിറ്റ് ദൈര്‍ഘ്യം കൂടിയേക്കാമെന്ന് അടുര്‍ “കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.അതേസമയം പുതിയ കഥാചിത്രം എടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങണമെന്നും ചോദ്യത്തിന് മറുപടിയായി അടൂര്‍ പറഞ്ഞു.
ദിലീപും കാവ്യാമാധവനും മുഖ്യവേഷങ്ങള്‍ അഭിനയിച്ച “പിന്നെയും” ആയിരുന്നു അടൂര്‍ ഒടുവില്‍ സംവിധാനം ചെയ്ത കഥാചിത്രം.
