ഫോട്ടോഷൂട്ടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച ചാനല്‍ പരിപാടിക്കെതിരെ നടി ശ്രിന്ദ. കൈരളി ടി.വിയിലെ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയിലാണ് ശ്രിന്ദയുടെ ഫോട്ടോഷൂട്ടിലെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ചത്. ഇതിന് മറുപടിയായി താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ, ഇനിയും ഇത്തരം പരിപാടികള്‍ ഇനി വിലപ്പോവില്ല. എല്ലാവരും (പലരും) ഇത്തരം ടോക്‌സിക് സ്വഭാവ രീതികളില്‍നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമൊക്കെ പിന്‍വാങ്ങാന്‍ ശ്രമിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്‌നേഹിക്കുകയും ചെയ്യുന്ന കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം അടി പിന്നോട്ട് പോവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ താരം പറയുന്നു.

Content Highlight: Actrss Srinda Replies to criticism of a channel program, Loud Speaker