നടി പ്രയാഗയുടെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനിടയിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ വേദിയില്‍ താരം എത്തിയത്. തന്റെ പുത്തന്‍ ലുക്കിനെ കുറിച്ചുയര്‍ന്ന ചോദ്യത്തിന് പ്രയാഗ മറുപടി പറഞ്ഞു. സി.സി.എല്ലിന് വേണ്ടിയാണോ മേക്കോവര്‍ എന്നാണ് വേദിയില്‍ ഉയര്‍ന്ന ചോദ്യം.

ഒരു മേക്കോവര്‍ എന്ന നിലയിലല്ല ഇത് ചെയ്തതെന്നും സിനിമയില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണിതെന്നും താരം പറഞ്ഞു. സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും പ്രയാഗ പറഞ്ഞു. കേരള സ്‌ട്രൈക്കേഴ്‌സിന് തന്റെ ഫുള്‍ സപ്പോര്‍ട്ട് ഉണ്ടാകുമെന്നും താരം ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ പറഞ്ഞു.