കാന്‍സര്‍ എന്ന രോഗമുണ്ടായപ്പോള്‍ താന്‍ ആരോടും പറയാതിരുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. തന്നെ കാണുമ്പോള്‍ രോഗമുള്ളതായി ആളുകള്‍ക്ക് തോന്നി തുടങ്ങിയ ശേഷമാണ് തുറന്ന് പറയാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മംമ്ത പറഞ്ഞു.

അന്‍വര്‍ എന്ന സിനിമയിലാണ് ആദ്യമായി തന്റെ വിഗ് ഊരി മാറ്റിയതെന്നും വിഗ് റിമൂവ് ചെയ്ത തന്നെ കണ്ട് പൃഥ്വിരാജും അമല്‍ നീരദും അതിശയിച്ചുപോയെന്നും മംമ്ത പറഞ്ഞു. അവരുടെ സപ്പോര്‍ട്ടാണ് ചിത്രത്തിലെ പാട്ടില്‍ ഷോട്ട് ഹെയര്‍ലുക്കില്‍ തനിക്ക് പാടാന്‍ കഴിഞ്ഞതെന്നും മംമ്ത പറഞ്ഞു. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആരോടും പുറത്ത് പറഞ്ഞില്ല. പക്ഷെ പാസഞ്ചര്‍ സിനിമ ഇറങ്ങിയപ്പോള്‍ എന്നെ കണ്ടാല്‍ ആളുകള്‍ക്ക് രോഗമുള്ളതായി തോന്നി തുടങ്ങി. എന്താണ് എനിക്ക് ഇങ്ങനെയെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി ആളുകള്‍ക്ക് ഇവിടെ ഭയങ്കരമായിരുന്നു.

എങ്ങനെയെങ്കിലും അറിയണം എന്ന മൈന്‍ഡായിരുന്നു. രോഗാവസ്ഥയെക്കുറിച്ച് പറയേണ്ടയെന്ന് വിചാരിച്ച എനിക്ക് ഈ കാര്യം പറയേണ്ടി വന്നത് ആളുകളുടെ മനോഭാവം കാരണമാണ്.

എത്രകാലം ഇതെല്ലാം ഞാന്‍ എന്റെ ഉള്ളില്‍ തന്നെ വെക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഒരു വുമണ്‍സ് മാഗസിനിലൂടെ ഈ കാര്യം തുറന്ന് പറയാമെന്ന് തീരുമാനിച്ചത്. അതിന് ശേഷമാണ് അന്‍വര്‍ എന്ന സിനിമയുടെ പാട്ടില്‍ ഞാന്‍ എന്റെ വിഗ് റിമൂവ് ചെയ്തത്. അമലും പൃഥ്വിയും ആകെ അതിശയിച്ചു പോയിരുന്നു.

ഈ ഹെയര്‍ സ്‌റ്റൈല്‍ ഇപ്പോഴല്ലെ കാണുന്നത്. നല്ല ഭംഗിയുണ്ടെന്നും പാട്ടില്‍ ഇത് ഉപയോഗിച്ചാല്‍ എന്താണെന്ന് എന്നോട് ചോദിച്ചു. അവരും എന്നെ സഹായിച്ചു. അങ്ങനെയാണ് ആ പാട്ടില്‍ പുതിയ ലുക്കില്‍ ഞാന്‍ എത്തിയത്,” മംമ്ത പറഞ്ഞു.

content highlight: actress mamtha mohandas about her disease