ചെന്നൈ: ലോകമെമ്പാടുമുള്ള വെബ് സീരീസ് പ്രേക്ഷകര്‍ മണിഹീസ്റ്റിന്റെ അവസാന ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. നടി കീര്‍ത്തി സുരേഷും ഇതേ കാത്തിരിപ്പിലാണ്.
താന്‍ മണിഹീസ്റ്റിനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ കീര്‍ത്തി സുരേഷ്. അതിനോടൊപ്പം മണിഹീസ്റ്റില്‍ ഹിറ്റായ ഇറ്റാലിയന്‍ വിപ്ലവ ഗാനം ബെല്ല ചാവോ എന്ന പാട്ടും കീര്‍ത്തി പാടുന്നുണ്ട്.
2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു
എന്നാല്‍ ആദ്യ സീസണിനു ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്. തുടര്‍ന്ന് സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു.
Content Highlight: Actress Keerthy Suresh Money heist Netflix
