ചെറിയ ഒരു ഇടവേളക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ചെറിയ വീഡിയോ ഓഡിയോ സന്ദേശങ്ങളുമായി ഇന്‍സ്റ്റഗ്രാമിലാണ് താരം ഏറ്റവും സജീവമായി നില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് കണ്ട സീരിസുകളെ കുറിച്ചും പ്രിയപ്പെട്ട ടി.വി ഷോകളെക്കുറിച്ചും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒപ്പം ഭര്‍ത്താവും നടനുമായ രണ്‍വീറിനെ കുറിച്ചും നടി സംസാരിക്കുന്നു.

‘ലോക്ക്ഡൗണിന്റെ സമയത്ത് ഞാന്‍ ഷിറ്റ്‌സ് ക്രീക്ക് എന്ന സീരിസിനെ കുറിച്ച് രണ്‍വീറിനോട് പറയും, നല്ലതാണെന്ന് തോന്നുന്നു കണ്ടുനോക്കാമെന്നൊക്കെ. പക്ഷെ അവന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഒന്നിനും കൊള്ളാത്തത് പോലെ തോന്നുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ഷിറ്റ്‌സ് ക്രീക്കിന് എമ്മി അവാര്‍ഡ് കിട്ടിയപ്പോള്‍ ‘നമുക്ക് എന്തായാലും ഈ സീരിസ് കാണണം’ എന്നായി പറച്ചില്‍,’ ദീപിക പറയുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട സീരിസ് ഏതാണെന്ന ചോദ്യത്തോടും രസകരമായിട്ടിയാരുന്നു ദീപികയുടെ മറുപടി. ഇനിയിപ്പോള്‍ കുറച്ച് ബുദ്ധിപൂര്‍വ്വം ഉത്തരം പറയണമല്ലോയെന്നായിരുന്നു ദീപിക പറഞ്ഞത്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ക്രൗണാണ് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീരിസെന്നാണ് ദീപിക പറയുന്നത്. അതേസമയം തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഷോ സ്‌കൂബീഡൂ ആണെന്നും നടി പറയുന്നുണ്ട്.


Content Highlight: Actress Deepika Padukone’s funny comment about Ranveer Singh and favourite series