സിറൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി അനിഷ്മ, ഇന്ന് തമിഴ്-മലയാള സിനിമാലോകത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന യൂത്ത് എന്ന ചിത്രത്തിലൂടെയും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
സിറൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി അനിഷ്മ, ഇന്ന് തമിഴ്-മലയാള സിനിമാലോകത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന യൂത്ത് എന്ന ചിത്രത്തിലൂടെയും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

അനിഷ്‌മ അനിൽ കുമാർ, Photo: YouTube/ Screengrab
‘സിറൈ’യിലെ അനിഷ്മയുടെ പ്രകടനം മികച്ച പ്രശംസ നേടിയതോടൊപ്പം ‘നീലോത്തി’ എന്ന ഗാനവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ, ഓഡിഷനുകൾ വഴിയാണ് താരം സിനിമയിലെത്തിയത് എന്നത് തന്നെ അനിഷ്മയുടെ യാത്രയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
ആദ്യമായി സിനിമയിൽ അവസരം ലഭിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയും ആത്മവിശ്വാസക്കുറവും അനുഭവിച്ചിരുന്നുവെന്ന് അനിഷ്മ തുറന്നു പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് നൽകിയ അഭിമുഖത്തിലൂടെയാണ് താരം തന്റെ തുടക്കകാല അനുഭവങ്ങളും സിനിമയിലെ വളർച്ചയും പങ്കുവെച്ചത്.

അനിഷ്‌മ അനിൽ കുമാർ, Photo: YouTube/ Screengrab
‘ആത്മവിശ്വാസക്കുറവ് നന്നായുണ്ടായിരുന്നു. കോളേജ് പഠനം കഴിഞ്ഞ സമയത്ത് പെട്ടെന്നുതന്നെ ഓഡിഷനിൽ കിട്ടി. നൃത്തം ചെയ്യുമായിരുന്നു. സ്‌കൂളിലും കോളേജിലും നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ക്യാമറയ്ക്കുമുന്നിൽ അഭിനയിക്കാൻ എനിക്കറിയില്ലായിരുന്നു. ഒരു ഷോർട്ട് ഫിലിമിൽപ്പോലും അഭിനയിച്ചിട്ടില്ല.
ഞാൻ കാട്ടാക്കട എന്ന ചെറിയൊരു നാട്ടിൽ നിന്നാണ് വരുന്നത്. സെറ്റിൽ പോകുന്നു. പുതിയ പുതിയ ആളുകളെ കാണുന്നു. പക്ഷേ, എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ചെയ്യുന്നത് ശരിയാണോ എന്നറിയില്ല.
ഒരു നല്ല നടിയാവാൻ വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യണമല്ലോ. എനിക്ക് ഒരു സിനിമാനടിയാവണമെന്ന് ആരോടും പറയാനുള്ള ആത്മവിശ്വാസമില്ലായിരുന്നു. ഇപ്പോഴും ഇൻസെക്യൂരിറ്റിയുണ്ട്. നായികാകഥാപാത്രമാകാൻ എന്നെക്കൊണ്ട് പറ്റുമോ എന്നൊക്കെയായിരുന്നു സംശയങ്ങൾ,’ അനിഷ്‌മ പറഞ്ഞു.
ഇൻസ്റ്റഗ്രാം അധികം ഉപയോഗിക്കാത്ത തനിക്ക് അമ്മയാണ് റീലുകൾ അയച്ചുതരാറുള്ളതെന്ന് താരം പറയുന്നു. ആദ്യം താൻ അഭിനയിച്ച സിനിമയിലെ പാട്ടായതിനാലാണ് അമ്മ അത് അയയ്ക്കുന്നതെന്ന് കരുതിയെങ്കിലും, പിന്നീട് ആ ഗാനം വലിയ ജനപ്രീതി നേടിയെന്ന് മനസിലായെന്നും അനിഷ്മ കൂട്ടിച്ചേർത്തു.
സിറൈ സിനിമയിലെ ‘കലൈരസി’ എന്ന കഥാപാത്രത്തിന്റെ പേരിൽ ആളുകൾ വിളിക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു.
ഇത് എല്ലാം തന്റെ വലിയൊരു സ്വപ്‌നമായിരുന്നുവെന്നും, ആ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുന്ന ഈ നിമിഷങ്ങളിൽ സന്തോഷവും നന്ദിയും നിറഞ്ഞിരിക്കുകയാണെന്നും അനിഷ്മ കൂട്ടിച്ചേർത്തു.
Content Highlight: Actress Anishma Anil Kumar says she didn’t have the confidence to say she wanted to be an actress.