മലയാള സിനിമയിലെ അമരക്കാരിലൊരാളായ സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്വപ്രയത്‌നത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ദുല്‍ഖര്‍ സ്വന്തമാക്കിയത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ താരം കാമിയോ റോളിലെത്തിയിരുന്നെങ്കിലും അവസാനമായി മലയാളത്തില്‍ നായകനായെത്തിയ ചിത്രം 2023 ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍. Photo: Mathrubhumi English
ബോക്‌സ് ഓഫീസില്‍ പരാജയമായ ചിത്രത്തിന് ശേഷം താരം മോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം. ഓഗസ്റ്റ് 20ന് ഓണം റിലീസ് ചെയ്യുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അടുത്തിടെ റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ഐ ആം ഗെയിമിനെ കുറിച്ചും വിനയ് ഫോര്‍ട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവായിട്ടും സഹതാരങ്ങളോട് താരം ഇടപഴകുന്ന രീതിയെ കുറിച്ചാണ് വിനയ് ഫോര്‍ട്ട് സംസാരിച്ചത്.
‘ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആക്ടേഴ്‌സില്‍, ദുല്‍ഖര്‍ ഏറ്റവും ജെനുവിനായിട്ടുള്ള മനുഷ്യനാണ്. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറായിട്ടും ഇത്ര എളിമയുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഭയങ്കര ഹംപിളും സിംപിളും ആയിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. ഒരു വശത്ത് സ്‌ട്രോങ് ബിസിനസ് മാനാണെങ്കിലും മറ്റൊരു സൈഡില്‍ ഒരു വ്യക്തി എന്ന നിലയില്‍ ഒരുപാട് ക്വാളിറ്റി ഉള്ള ആളാണ്.
ഐ ആം ഗെയിം. Photo: District
ഐ ആം ഗെയിമില്‍ ആറ് മാസമാണ് ഷൂട്ട് നടന്നതെങ്കിലും എനിക്ക് ഇരുപത്തിരണ്ട് ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്. എങ്കിലും അതില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ വലിയ കുലുക്കമുണ്ടാക്കാനുള്ള കെല്‍പ്പ് ഐ ആം ഗെയിമിനുണ്ട്. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ചെയ്യുന്ന സിനിമയാണ്, ആര്‍.ഡി.എക്‌സ് വലിയ ഹിറ്റായിരുന്നു.
വളരെ രസമാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍. ഒരു അനിയനെ പോലെയുള്ള ആളാണ്. ട്രെയ്‌ലര്‍ കണ്ടാല്‍ തന്നെ നമുക്ക് മനസിലാവും സിനിമയുടെ സ്‌കെയില്‍ എന്താണെന്ന്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: Actor Vinay Fort talks about Dulquer Salmaan and his upcoming movie I’m Game
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.