ചെന്നൈ: തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്നു ചോര്‍ത്തിയ സംഭവത്തില്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി.നമ്മള്‍ തന്നെ ജയിക്കും’, സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമിലെഴുതി.
തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്നു തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നും, അതിനുപിന്നാലെ അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് നിരവധി പേര്‍ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് IstandwithSiddharth ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തിരുന്നു.
കുറഞ്ഞ നേരം കൊണ്ട് നാല്‍പ്പത്തി അയ്യായിരത്തിലധികം ട്വീറ്റുകളിലാണ് ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യപ്പെട്ടത്.
Content Highlights: Siddarth Saying Thanks For Supporting Him
